ഐഎസ്എല്ലിലേക്ക് കൊല്‍ക്കത്തന്‍ കൊമ്പന്‍മാരും 

May 18, 2017, 10:44 am
ഐഎസ്എല്ലിലേക്ക് കൊല്‍ക്കത്തന്‍ കൊമ്പന്‍മാരും 
Football
Football
ഐഎസ്എല്ലിലേക്ക് കൊല്‍ക്കത്തന്‍ കൊമ്പന്‍മാരും 

ഐഎസ്എല്ലിലേക്ക് കൊല്‍ക്കത്തന്‍ കൊമ്പന്‍മാരും 

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ വമ്പന്‍ ക്ലബുകളായ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ഐഎസ്എല്‍ കളിച്ചേക്കുമെന്ന് സൂചന. അടുത്ത സീസണ്‍ മുതല്‍ ഐഎസ്എല്ലില്‍ കളിക്കുന്നതിന് മുന്നോടിയായി ലേലത്തില്‍ പെങ്കടുക്കാനുള്ള അപേക്ഷഫോറം ഈസ്റ്റ് ബംഗാള്‍ വാങ്ങി. മോഹന്‍ ബഗാനും അപേക്ഷ ഫോം ഉടന്‍ തന്നെ വാങ്ങിയേക്കുമെന്നാണ് ടീം അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

ഐ ലീഗ് മുന്‍ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി നേരേത്ത അപേക്ഷ വാങ്ങിയിട്ടുണ്ട്.

ഫോറം വാങ്ങിയതൊഴിച്ച് അന്തിമ തീരുമാനങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും വിശദമായി പഠിച്ചശേഷം കൂടുതല്‍ പറയാമെന്നും ഈസ്റ്റ് ബംഗാള്‍ ജനറല്‍ സെക്രട്ടറി കല്യാണ്‍ മജുംദാര്‍ പറഞ്ഞു. എന്നാല്‍, ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഒന്നും പറയാറായിട്ടില്ലെന്നും മോഹന്‍ ബഗാന്‍ ജനറല്‍ സെക്രട്ടറി അഞ്ജന്‍ മിത്ര പ്രതികരിച്ചു. നേരത്തെ ഐഎസ്എല്ലിലേക്കില്ലെന്ന് ഇരുടീമുകളും വ്യക്തമാക്കിയിരുന്നു.

പരമാവധി മൂന്നു ടീമുകള്‍ക്കുകൂടി അവസരമൊരുക്കിയാണ ഐഎസ്എല്‍ പുതിയ ടീമുകളുടെ ലേലം നടക്കുന്നത്. കൊല്‍ക്കത്തന്‍ ടീമുകള്‍കൂടി എത്തിയാല്‍ ഐഎസ്എല്‍ രാജ്യത്തെ ഒന്നാം നമ്പര്‍ ടൂര്‍ണമെന്റായി മാറും. ഐലീഗിനാണ് ഇതോടെ തിരിച്ചിടി ലഭിക്കുക.

മാത്രമല്ല ഐഎസ്എല്ലിന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്‌സി) അംഗീകാരം ലഭിച്ചാല്‍ ഇന്ത്യയുടെ ഔദ്യോഗിക ലീഗ് കൂടിഈ ചാംപ്യന്‍ഷിപ്പായി മാറും. എഎഫ്‌സിയുടെ അംഗീകാരം കിട്ടുമ്പോള്‍ ഫിഫയുടെയും അംഗീകാരം കൈവരുകയും ചെയ്യും.