നീലപ്പടയെ അട്ടിമറിച്ച് ബേണ്‍ലി; ജേതാക്കളുടെ തോല്‍വിയോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് തുടക്കം 

August 13, 2017, 12:58 am
നീലപ്പടയെ അട്ടിമറിച്ച് ബേണ്‍ലി; ജേതാക്കളുടെ തോല്‍വിയോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് തുടക്കം 
Football
Football
നീലപ്പടയെ അട്ടിമറിച്ച് ബേണ്‍ലി; ജേതാക്കളുടെ തോല്‍വിയോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് തുടക്കം 

നീലപ്പടയെ അട്ടിമറിച്ച് ബേണ്‍ലി; ജേതാക്കളുടെ തോല്‍വിയോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് തുടക്കം 

ലണ്ടന്‍: അട്ടിമറിയോടെ ഇഗ്ലീഷ് പ്രീമിയര്‍ ലീഗിന് തുടക്കം. ലീഗിന്റെ ആദ്യദിനത്തില്‍ നിലവിലെ ജേതാക്കളായ ചെല്‍സിയെ ബേണ്‍ലി പരാജയപ്പെടുത്തി.

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബേണ്‍ലി നീലപ്പടയെ തറപറ്റിച്ചത്. നായകന്‍ ഗാരി കാഹിലും സെസ്‌ക് ഫാബ്രിഗാസും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് ചെല്‍സിക്ക് വിനയായത്.

റഫറിയുടെ മുമ്പില്‍ വെച്ച് സ്റ്റീവന്‍ ഡെഫോറിനെ സ്റ്റഡ് ചെയ്തതിന് പതിനാലാം മിനുട്ടില്‍ കാഹില്‍ ചുവപ്പ് കാര്‍ഡ് കണ്ടു. തൊട്ടടുത്ത മിനുട്ടില്‍ ഫാബ്രിഗാസ് മഞ്ഞക്കാര്‍ഡും. 24-ാം മിനുട്ടില്‍ നീലപ്പടയെ ഞെട്ടിച്ച് ബേണ്‍ലിയുടെ ഗോളെത്തി. സാം വോക്‌സിന്റെ വലംകാലനടി വലയില്‍. 39-ാം മിനുട്ടില്‍ സ്റ്റീഫന്‍ വാര്‍ഡ് ലീഡ് രണ്ടാക്കി. ആദ്യപകുതി തീരാന്‍ രണ്ട് നിമിഷങ്ങള്‍ മാത്രം ശേഷിക്കേ വോക്‌സ് രണ്ടാം ഗോള്‍ നേടി. സീസണിലെ ആദ്യ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ആരാധകരുടെ കൂക്കുവിളികേട്ടാണ് ചെല്‍സി താരങ്ങള്‍ ആദ്യപകുതിയില്‍ കളം വിട്ടത്.

69-ാം മിനുട്ടില്‍ വില്ലിയന്‍ നല്‍കിയ ക്രോസ് മൊറാട്ട ഹെഡ് ചെയ്ത് വലയിലെത്തിച്ചു. 81-ാം മിനുട്ടില്‍ കോര്‍ക്കിനെ ചലഞ്ച് ചെയ്തതിന് ഫാബ്രിഗാസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ നീലപ്പട ഒമ്പതായി ചുരുങ്ങി. 88-ാം മിനുട്ടില്‍ ഡേവിഡ് ലൂയിസിന്റെ ഗോള്‍ സമനില പ്രതീക്ഷ നല്‍കിയെങ്കിലും വീണ്ടും ലക്ഷ്യം കാണാന്‍ ചെല്‍സിക്കായില്ല. നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം നീലപ്പടയെ തോല്‍പിച്ച് ബേണ്‍ലി പുതിയ ചരിത്രമെഴുതി. 1983ല്‍ ഇരു ടീമുകളും സെക്കന്‍ഡ് ഡിവിഷനില്‍ കളിക്കുമ്പോഴായിരുന്നു മുമ്പ് ബേണ്‍ലി ചെല്‍സിയെ തോല്‍പിച്ചത്.