മറ്റരാസിയെ പുറത്താക്കി; ഇംഗ്ലീഷ് താരം ചെന്നൈ കോച്ച് 

July 4, 2017, 6:34 pm
മറ്റരാസിയെ പുറത്താക്കി; ഇംഗ്ലീഷ് താരം ചെന്നൈ കോച്ച് 
Football
Football
മറ്റരാസിയെ പുറത്താക്കി; ഇംഗ്ലീഷ് താരം ചെന്നൈ കോച്ച് 

മറ്റരാസിയെ പുറത്താക്കി; ഇംഗ്ലീഷ് താരം ചെന്നൈ കോച്ച് 

ചെന്നൈ: ഐഎസ്എല്‍ നാലാം സീസലില്‍ ചെന്നൈയിന്‍ എഫ്‌സിയ്ക്ക് പുതിയ പരിശീലകന്‍. മുന്‍ ഇംഗ്ലണ്ട് താരവും ആസ്റ്റണ്‍ വില്ല മാനേജറുമായിരുന്ന ജോണ്‍ ഗ്രിഗോറിയാണ് ചെന്നൈയുടെ പുതിയ കോച്ച്. നാലു പതിറ്റാണ്ടിലേറ പരിശീലകനായിട്ടുളള പരിചയ സമ്പത്തുമായാണ് ഗ്രിഗോറിയുടെ വരവ്.

കഴിഞ്ഞ മൂന്ന് സീസണിലുംം ടീമിന്റെ കോച്ചായിരുന്ന ഇറ്റാലിയന്‍ താരം മറ്റെരാസിയെ മാറ്റിയാണ് ചെന്നൈയിന്‍ എഫ് സി പുതിയ കോച്ചിനെ പ്രഖ്യാപിച്ചത്.

ഇംഗ്ലണ്ട് ദേശീയ ടീമിനെ കൂടാതെ ഇംഗ്ലീഷ് ക്ലബുകളായ ആസ്റ്റണ്‍ വില്ല, നോര്‍ത്താംപ്ടണ്‍ ടൌണ്‍, ഡെര്‍ബി കൗണ്ടി, ക്വീന്‍സ് പാര്‍ക്ക് റെയ്‌ഞ്ചേഴ്‌സ് എന്നിവര്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ആറ് മത്സരങ്ങളിലാണ് ഗ്രിഗോറി ഇംഗ്ലണ്ടിനായി കളിച്ചത്. 1998-2002 സീസണിലാണ് ഗ്രിഗോറി ആസ്റ്റണ്‍ വില്ലയെ പരിശീലിപ്പിച്ചത്.

കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് മറ്റെരാസിയെ ചെന്നൈ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ കാരണം. കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയപ്പോള്‍ ഐ എസ് എല്ലില്‍ ഏഴാം സ്ഥാനത്തായാണ് ചെന്നൈയിന്‍ എഫ് സി കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്.