അവസാനനിമിഷത്തെ ഓട്ടപ്പാച്ചില്‍ ഫലം ചെയ്തു; അണ്ടര്‍ 17 ലോകക്കപ്പ് ഒരുക്കങ്ങളില്‍ തൃപ്തിയറിയിച്ച് ഫിഫ; പ്രവേശനത്തില്‍ നിയന്ത്രണം  

May 18, 2017, 6:17 pm
അവസാനനിമിഷത്തെ ഓട്ടപ്പാച്ചില്‍ ഫലം ചെയ്തു; അണ്ടര്‍ 17 ലോകക്കപ്പ് ഒരുക്കങ്ങളില്‍ തൃപ്തിയറിയിച്ച് ഫിഫ; പ്രവേശനത്തില്‍ നിയന്ത്രണം  
Football
Football
അവസാനനിമിഷത്തെ ഓട്ടപ്പാച്ചില്‍ ഫലം ചെയ്തു; അണ്ടര്‍ 17 ലോകക്കപ്പ് ഒരുക്കങ്ങളില്‍ തൃപ്തിയറിയിച്ച് ഫിഫ; പ്രവേശനത്തില്‍ നിയന്ത്രണം  

അവസാനനിമിഷത്തെ ഓട്ടപ്പാച്ചില്‍ ഫലം ചെയ്തു; അണ്ടര്‍ 17 ലോകക്കപ്പ് ഒരുക്കങ്ങളില്‍ തൃപ്തിയറിയിച്ച് ഫിഫ; പ്രവേശനത്തില്‍ നിയന്ത്രണം  

കൊച്ചി: അണ്ടര്‍ 17 ലോകക്കപ്പിനായുള്ള കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഒരുക്കങ്ങളില്‍ ഫിഫയ്ക്ക് പൂര്‍ണതൃപ്തി. ക്വാര്‍ട്ടര്‍ ഫൈനലടക്കം എട്ട് മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കുമെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടന അറിയിച്ചു.

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് പ്രവേശനത്തിന് നിയന്ത്രണമുണ്ടാകും. 41,748 ആളുകളെ മാത്രമേ സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കൂ. നിലവില്‍ 75,000 കാണികള്‍ക്കായുള്ള സൗകര്യം കലൂര്‍ സ്റ്റേഡിയത്തില്‍ ഉണ്ട്.

മത്സര സമയത്ത് സ്റ്റേഡിയത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല. കലൂര്‍ സ്റ്റേഡിയമുള്‍പെടെയുളള മൈതാനങ്ങളിലെ ഒരുക്കങ്ങള്‍ പരിശോധിച്ച ശേഷം സംഘാടകസമിതി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫിഫ തൃപ്തിയറിയിച്ചത്. ഫിഫ അണ്ടര്‍ 17 ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപിയുടെ നേതൃത്വത്തിലായിരുന്നു വാര്‍ത്താസമ്മേളനം.

ഒക്ടോബര്‍ ആറാം തീയതി ആരംഭിക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിലെ ഫൈനലിനോ സെമി ഫൈനല്‍ മത്സരങ്ങള്‍ക്കോ വേദിയാകാന്‍ കൊച്ചിയ്ക്ക് ഭാഗ്യമില്ലാതെ പോയി. ഒക്ടോബര്‍ 28ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദി അനുവദിച്ചത് നവി മുംബൈയ്ക്കും ഗുവാഹത്തിക്കും.

ആറു പ്രാഥമികറൗണ്ട് മത്സരങ്ങളും പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഒന്നുവീതം മത്സരങ്ങളുമാണ് കൊച്ചിയില്‍ നടക്കുക. ലോകകപ്പ് ഒരുക്കങ്ങളില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയാണ് കൊച്ചിയുടെ സെമി,ഫൈനല്‍ സ്വപ്നങ്ങള്‍ അസ്തമിക്കാന്‍ പ്രധാന കാരണം. കൊല്‍ക്കത്ത, മുംബൈ, ഗോവ എന്നിവ ഒരു വര്‍ഷം മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ കൊച്ചിയില്‍ കാര്യങ്ങള്‍ ഇഴഞ്ഞാണ് നടന്നത്.

ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കാണികള്‍ ഒഴുകിയെത്തിയ രാജ്യത്തെ സ്റ്റേഡിയമാണ് കൊച്ചിയിലേത്. ഇത് പരിഗണിച്ച് കൊച്ചിയ്ക്ക് സെമി ഫൈനലെങ്കിലും അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. പക്ഷെ സംസ്ഥാനത്തെ സ്പോര്‍ട്സ് അധികൃതരുടെ ഉദാസീനത ആ സ്വപ്നം ഇല്ലാതാക്കി. സ്റ്റേഡിയത്തിന്റേയും അനുബന്ധ പരിശീലന പരിപാടികളുടേയും നിര്‍മ്മാണ പുരോഗതി വിലയിരുത്താനെത്തിയ ഫിഫ സംഘം കൊച്ചിയുടെ മുന്നൊരുക്കങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മെയ് 15 വരെ സമയം അനുവദിച്ച ഫിഫ സംഘം അതിനുള്ളില്‍ നിര്‍മ്മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. അവസാനനിമിഷം നടത്തിയ ഓട്ടപ്പാച്ചിലിന് ശേഷമാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

മൊത്തം 52 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. ഏറ്റവുമധികം മത്സരങ്ങള്‍ നടക്കുക കൊല്‍ക്കത്തയിലും. ഫൈനലും ലൂസേഴ്സ് ഫൈനലും ഉള്‍പ്പെടെ 10 മത്സരങ്ങള്‍. ഗുവാഹത്തിയ്ക്കും ഗോവയ്ക്കും ഒമ്പ്ത മത്സരങ്ങള്‍ വീതം. കൊച്ചിയ്ക്കൊപ്പം മുംബൈ, ന്യൂഡല്‍ഹി എന്നീ വേദികളിലും എട്ട് വീതം മത്സരങ്ങള്‍ നടക്കും.