u-17 ലോകകപ്പ്; ‘ചില്ലിക്കാശിന്’ ടിക്കറ്റ്; നിരക്കുകള്‍ പ്രഖ്യാപിച്ചു 

May 15, 2017, 12:58 pm
u-17 ലോകകപ്പ്; ‘ചില്ലിക്കാശിന്’ ടിക്കറ്റ്; നിരക്കുകള്‍ പ്രഖ്യാപിച്ചു 
Football
Football
u-17 ലോകകപ്പ്; ‘ചില്ലിക്കാശിന്’ ടിക്കറ്റ്; നിരക്കുകള്‍ പ്രഖ്യാപിച്ചു 

u-17 ലോകകപ്പ്; ‘ചില്ലിക്കാശിന്’ ടിക്കറ്റ്; നിരക്കുകള്‍ പ്രഖ്യാപിച്ചു 

മുംബൈ: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ആറു നഗരങ്ങള്‍ വേദിയാവുന്ന ലോകകപ്പിലെ ഗാലറി ടിക്കറ്റിന് വെറും 48 രൂപ മാത്രംമാണ് ഉളളത്. മൂന്നു വ്യത്യസ്ത നിരക്കിലാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്.

ഗാലറിക്കു പുറമെ, 96, 192 എന്നിവയാണ് ഉയര്‍ന്ന ക്ലാസ് വില. ടിക്കറ്റ് ആദ്യം സ്വന്തമാക്കുന്നവര്‍ക്ക് 60 ശതമാനം ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സെമിഫൈനല്‍, ഫൈനല്‍ ഉള്‍പ്പെടെ പ്രധാന മത്സരങ്ങളിലും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാവില്ലെന്ന് ഫിഫ ടൂര്‍ണമെന്റ് സംഘാടക സമിതി തലവന്‍ യാവിയര്‍ സെപ്പി അറിയിച്ചു. ഫിഫ വെബ്‌സൈറ്റ് വഴി ടിക്കറ്റ് സ്വന്തമാക്കാം.

ആദ്യ ഘട്ടത്തില്‍ ഫൈനല്‍ ഉള്‍പ്പെടെ കൊല്‍ക്കത്തയിലെ 10 മത്സരങ്ങളുടെ ടിക്കറ്റുകളാണ് വില്‍പനക്കുള്ളത്. ഇവ ഒന്നിച്ച് മാത്രമേ സ്വന്തമാക്കാനാവൂ. 480, 960, 1920 എന്നീ നിരക്കില്‍. ജൂലൈ ഏഴിനു ശേഷം മാത്രമേ ഓരോ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വില്‍ക്കൂ.

ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാത്രി 7.11ന് കൊല്‍ക്കത്തയില്‍ നടക്കും. 1911ലെ മോഹന്‍ ബഗാന്‍ ടീമിന്റെ ചരിത്രവിജയത്തിന്റെ സ്മരണയിലാണ് ആദ്യ ടിക്കറ്റ് വില്‍പന. ചടങ്ങിലെ മുഖ്യാതിഥി സ്പാനിഷ് താരം കാര്‍ലസ് പുയോള്‍ ആണ്. അദ്ദേഹം ഇന്ന് കൊല്‍ക്കത്തിയിലെത്തും.

കൂടുതല്‍ ആരാധകരെ ഗാലറിയിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഫിഫ ടിക്കറ്റ് വിലയില്‍ ഞെട്ടിക്കുന്ന ഇളവ് നല്‍കിയത്. ഒക്ടോബര്‍ ആര് മുതല്‍ 28 വകെ കൊച്ചിയടക്കം ആറ് വേദികളിലാണ് ലോകകപ്പ് നടക്കുക