ജര്‍മ്മനിക്ക് ജയം; ഗിനിയയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളിന് 

October 13, 2017, 6:59 pm
ജര്‍മ്മനിക്ക് ജയം; ഗിനിയയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളിന് 
Football
Football
ജര്‍മ്മനിക്ക് ജയം; ഗിനിയയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളിന് 

ജര്‍മ്മനിക്ക് ജയം; ഗിനിയയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളിന് 

അണ്ടര്‍ 17 ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തില്‍ ജര്‍മ്മനിക്ക് ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗിനിയയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഇരു ടീമുകളും നന്നായി കളിച്ച മത്സരത്തില്‍ പാസുകളുടെ കൃത്യതയിലും പന്തടക്കത്തിലും ജയം ജര്‍മ്മനിക്കൊപ്പമായി.

കഴിഞ്ഞ മത്സരത്തില്‍ ഇറാനോടേറ്റ എതിരില്ലാത്ത നാലുഗോളുകളുടെ പരാജയത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാമെന്ന പ്രതീക്ഷയോടെ കൊച്ചിയില്‍ ഗിനിയയ്‌ക്കെതിരെ ജയം ജര്‍മ്മനിക്ക് അനിവാര്യമായിരുന്നു. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നെങ്കിലും പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് ഇന്നത്തെ ജയം അത്യാവശ്യമായിരുന്നു.

കളിയുടെ 9ാം മിനിറ്റില്‍ ജര്‍മ്മനിയുടെ ഡെന്നിസ് ജെസ്തംബക്കിയുടെ പാസ് ജാന്‍ ഫിയറ്റേ ഗോളാക്കി. (1-0). 26ാം മിനിറ്റിലാണ് ഗിനിയയുടെ മറുപടി ഗോള്‍. ഇബ്രാഹിം സോമയാണ് സ്‌കോറര്‍. (1-1). 62 ാം മിനിറ്റില്‍ നിക്കോളാസ് കുഹെന്റെ പാസിനെ മനോഹരമായി വലിലെത്തിച്ച് ജാന്‍ ഫിയറ്റേ ആര്‍പ്പ് ജര്‍മ്മനിയുടെ മൂന്നാം ഗോള്‍ നേടി.

ക്രൊയേഷ്യയെ എതിരില്ലാത്ത രണ്ടു ഗേളിന് പരാജയപ്പെടുത്തിയ ഇറാന്‍ ഒമ്പത് പോയിന്റോടെ ഗ്രൂപ്പില്‍നിന്ന് ഒന്നാമനായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. മൂന്ന് കളികളില്‍ നിന്നായി ആറ് പോയിന്റോടെ ജര്‍മ്മനി രണ്ടാം സ്ഥാനത്തും.

എക്‌സ്ട്രാ ടൈമില്‍ ജര്‍മ്മനിക്ക് അനുകൂലമായി പെനാല്‍റ്റി കിക്കെടുത്ത സഹവര്‍ദ്ദി സെടിനിലൂടെ ഗിനിയയ്ക്കുമേല്‍ മൂന്നാം ഗോള്‍. (3-0). ഇതോടെ ഒരു സമനിലയും രണ്ടു തോല്‍വികളുമായി ഗിനിയയുടെ പ്രതീക്ഷകള്‍ക്ക് വിരാമമായി.