ബ്ലാസ്‌റ്റേഴ്‌സിനായി പന്ത് തട്ടാന്‍ ഇയാന്‍ ഹ്യൂമും?

July 11, 2017, 11:33 am


ബ്ലാസ്‌റ്റേഴ്‌സിനായി പന്ത് തട്ടാന്‍ ഇയാന്‍ ഹ്യൂമും?
Football
Football


ബ്ലാസ്‌റ്റേഴ്‌സിനായി പന്ത് തട്ടാന്‍ ഇയാന്‍ ഹ്യൂമും?

ബ്ലാസ്‌റ്റേഴ്‌സിനായി പന്ത് തട്ടാന്‍ ഇയാന്‍ ഹ്യൂമും?

കൊച്ചി: ഐഎസ്എല്ലില്‍ നാലാം സീസണ് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഇയാന്‍ ഹ്യൂം തിരിച്ചുവന്നേക്കുമെന്ന് സൂചന. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരമായ ഹ്യൂമിനെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിക്കാന്‍ മാനേജുമെന്റ് വഴിതേടുന്നു എന്നാണ് വാര്‍ത്തകള്‍.

ലലിഗ വമ്പന്‍മാരായ അത്‌ലറ്റിക്കോ മഡ്രിഡുമായി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായി വഴി പിരിഞ്ഞതിന് പിന്നാലെയാണ് ഹ്യൂം ക്ലബ് വിടാന്‍ ആലോചിക്കുന്നത്രെ. ഇതോടെയാണ് ഹ്യൂമിനെ ബ്ലാസ്‌റ്റേഴ്‌സിലെത്തിക്കാന്‍ ശ്രമം തുടരുന്നത്.

ആദ്യ സീസണില്‍ ഹ്യൂമിന്റെ മികവിലാണ് കേരളം ഫൈനലിലെത്തിയത്. സീസണില്‍ ഏറ്റവും അധികം ഗോള്‍ നേടിയതും ഈ കനേഡിയന്‍ താരമായിരുന്നു. ആദ്യ സീസണിലെ തകര്‍പ്പന്‍ പ്രകടത്തോടെ മലയാളി മനസ്സില്‍ ഹീറോ ആയി മാറിയ ഹ്യൂം പിന്നീട് കൊല്‍ക്കത്തയ്ക്ക് പേയെങ്കിലും കേരളവുമായുളള ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളില്‍ അത്ലറ്റിക്കോ കൊല്‍ക്കത്ത താരമായിരുന്നു ഹ്യൂം.

ഐ.എസ്.എല്ലിന് കേരളത്തില്‍ ഇത്രയേറെ ആരാധകരെ സൃഷ്ടിക്കുന്നതില്‍ കനേഡിയന്‍ താരത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ഇടയ്ക്കിടെ കേരള സന്ദര്‍ശനം നടത്താറുളള താരം കഴിഞ്ഞ ജന്മദിനം ആഘോഷിച്ചതും കേരളത്തിലായിരുന്നു. ബ്ലാസ്റ്റേഴ്‌സ് തന്നെ വേണ്ടെന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് താന്‍ ടീം വിട്ടതെന്നതായിരുന്നു കൊല്‍ക്കത്തയില്‍ എത്തിയതിനെ കുറിച്ചുളള ഹ്യൂമിന്റെ വിശദീകരണം.