ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്കു വന്‍ തിരിച്ചടി; പത്ത് സ്ഥാനം ഇറങ്ങി 107ല്‍

September 14, 2017, 4:07 pm
ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്കു വന്‍ തിരിച്ചടി; പത്ത് സ്ഥാനം ഇറങ്ങി 107ല്‍
Football
Football
ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്കു വന്‍ തിരിച്ചടി; പത്ത് സ്ഥാനം ഇറങ്ങി 107ല്‍

ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്കു വന്‍ തിരിച്ചടി; പത്ത് സ്ഥാനം ഇറങ്ങി 107ല്‍

കഴിഞ്ഞ മാസം മികച്ച പ്രകടനം നടത്തിയെങ്കിലും ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്കു തിരിച്ചടി. രണ്ടു മാസം മുമ്പ് 96ാം സ്ഥാനത്തായിരുന്ന ഇന്ത്യ പുതിയ റാങ്കിംഗ് അനുസരിച്ച് 107ാം സ്ഥാനത്തേക്കാണ് താഴ്ന്നത്.

റാങ്കിംഗില്‍ ഇന്ത്യയ്ക്കു നിലവില്‍ 316 പോയിന്റാണുള്ളത്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ ഇന്ത്യ ആദ്യമായാണ് ആദ്യ നൂറ് സ്ഥാനത്തു നിന്നും പുറത്താകുന്നത്. 996 ല്‍ നേടിയ 94 -ആം സ്ഥാനമാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്ക്.

ഇന്ത്യയില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ മൗറീഷ്യസിനെ തോല്‍പ്പിച്ച ഇന്ത്യയ്ക്കു സന്റ് കീറ്റ്‌സിനോട് അപ്രതീക്ഷിത സമനില വഴങ്ങിയിരുന്നു. ഇതാണ് ഇന്ത്യയെ പിന്നോട്ടടിച്ചതെന്നാണ് വിലയിരുത്തലുകള്‍.

അതേസമയം പുതിയ റാങ്കിംഗില്‍ ജര്‍മനിയാണ് ഒന്നാമത്. ഒന്നാമതായിരുന്ന ബ്രസീലിനെയാണ് ജര്‍മനി പിന്തള്ളിയത്. പോര്‍ച്ചുഗല്‍ മൂന്നിലും അര്‍ജന്റീന നാലിലും ബെല്‍ജിയം അഞ്ചിലുമാണ്.