‘ഉറങ്ങുന്ന സിംഹങ്ങള്‍’ ചരിത്രമെഴുതി; റങ്കിംഗില്‍ വന്‍ മുന്നേറ്റം

July 6, 2017, 6:05 pm


‘ഉറങ്ങുന്ന സിംഹങ്ങള്‍’ ചരിത്രമെഴുതി; റങ്കിംഗില്‍ വന്‍ മുന്നേറ്റം
Football
Football


‘ഉറങ്ങുന്ന സിംഹങ്ങള്‍’ ചരിത്രമെഴുതി; റങ്കിംഗില്‍ വന്‍ മുന്നേറ്റം

‘ഉറങ്ങുന്ന സിംഹങ്ങള്‍’ ചരിത്രമെഴുതി; റങ്കിംഗില്‍ വന്‍ മുന്നേറ്റം

മുംബൈ: ഫിഫ റാങ്കിംഗില്‍ ടീം ഇന്ത്യയ്ക്ക് വന്‍ നേട്ടം. പുതിയ റാങ്കിംഗില്‍ നാല് സ്ഥാനം മുന്നോട്ട് കയറി 96ാം സ്ഥാനത്തേയ്ക്കാണ് നീലപ്പട ഉയര്‍ന്നത്. 21 വര്‍ഷത്തിനിടെ ഫിഫ റാങ്കിംഗില്‍ ഉണ്ടായ ഏറ്റവും വലിയ മുന്നേറ്റമാണ് ഇന്ത്യയുടേത്.

341 പോയന്റോടെയാണ് ഇന്ത്യ 96ാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ റാങ്കിംഗില്‍ 331 പോയന്റോടെ 100ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2014ല്‍ 170ാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ മുന്നേറ്റം അത്ഭുതപ്പെടുതതുന്നതാണ്.

ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ കിര്‍ഗിസ്ഥാനെ പരാജയപ്പെടുത്തിയതാണ് ഇന്ത്യയ്ക്ക് ഇപ്രാവശ്യം വന്‍ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചത്. സമീപകാലത്ത് തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കാഴ്ച്ച വെക്കുന്നത്. അവസാനം കളിച്ച 8 മത്സരങ്ങളിലും കോണ്‍സ്റ്റന്റൈന്‍ പരിശീലിപ്പിക്കുന്ന ടീം ഇന്ത്യ വിജയിച്ചിരുന്നു.

ഇനി മകാവോയുമായുള്ള രണ്ട് ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളും ഫലസ്തീനുമായുള്ള സൗഹൃദ മത്സരവുമാണ് ഇന്ത്യയ്ക്കു മുന്നില്‍ ഉള്ളത്. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പില്‍ ഒന്നാ സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ.

കോണ്‍ഫടറേഷന്‍സ് കപ്പ് വിജയികളായ ജര്‍മ്മനിയാണ് ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ബ്രസീലും രണ്ടും അര്‍ജന്റീന മൂന്നും പോര്‍ച്ചുഗല്‍ നാലും സ്ഥാനം പങ്കിടുന്നു. സ്വിസര്‍ലന്‍ഡ് ആണ് അഞ്ചാം സ്ഥാനത്ത്. അന്‍ഡോറയാണ് ഇപ്രവശ്യത്തെ റാങ്കിംഗില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. 57 സ്ഥാനം മുന്നോട്ട് കയറി അവര്‍ 129ാം സ്ഥാനത്തെത്തി. അതെസമയം നബീമിയ ആകട്ടെ 62 സ്ഥാനം പിന്നോട്ടടിച്ച് 156ാം സ്ഥാനത്തേയ്ക്ക് താഴുകയും ചെയ്തു.