രഹാനയ്ക്കും പൂജാരയ്ക്കും സെഞ്ച്വറി; ഇന്ത്യ ശക്തമായ നിലയില്‍

August 3, 2017, 5:25 pm


രഹാനയ്ക്കും പൂജാരയ്ക്കും സെഞ്ച്വറി; ഇന്ത്യ ശക്തമായ നിലയില്‍
Football
Football


രഹാനയ്ക്കും പൂജാരയ്ക്കും സെഞ്ച്വറി; ഇന്ത്യ ശക്തമായ നിലയില്‍

രഹാനയ്ക്കും പൂജാരയ്ക്കും സെഞ്ച്വറി; ഇന്ത്യ ശക്തമായ നിലയില്‍

കൊളംമ്പോ: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസം സ്വന്തമാക്കി ടീം ഇന്ത്യ. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 344 റണ്‍സ് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയും അജയ്ക്യ രഹാനയും ആണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ലോകേശ് രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. എന്നാല്‍ ടീം സ്‌കോര്‍ 56ല്‍ നില്‍ ശിഖര്‍ ധവാനെ ഇന്ത്യയ്ക്ക് നഷ്ടമായി 37 പന്തില്‍ 35 റണ്‍സാണ് ധവാന്‍ സ്വന്തമാക്കിയത്. പിന്നീട് ക്രീസിലെത്തിയ പൂജാരയും രാഹുലും മികച്ച മുന്നേറ്റം നടത്തുന്നതിനിടെ രാഹുല്‍ റണ്ണൗട്ടായി മടങ്ങി. 82 പന്തില്‍ ഏഴ് ഫോറടക്കം 57 റണ്‍സാണ് രാഹുല്‍ നേടിയത്.

പിന്നീട് ക്രീസിലെത്തിയ കോഹ്ലി 13 റണ്‍സുമായി പെട്ടെന്ന് മടങ്ങി. ഇതോടെ മൂന്നിന് 133 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ പൂജാരയും രഹാനയും ചേര്‍ന്ന് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു.

പൂജാരെ 225 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 128 റണ്‍സ് എടുത്തിട്ടുണ്ട്. രഹാനയാകട്ടെ 168 പന്തില്‍ 12 ബൗണ്ടറി സഹിതം 103 റണ്‍സുമായാണ് ക്രീസില്‍ തുടരുന്നത്. പൂജാരയും 50ാം ടെസ്റ്റിലെ 13ാം സെഞ്ച്വറി എന്ന പ്രത്യേക ഈ പ്രകടനത്തിനുണ്ട്. രഹാനയുടേതാകട്ടെ ഒന്‍പതാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

ഒരു മാറ്റവുമായാണ് ടീം ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ഇറങ്ങിയത്. അഭിനവ് മുകുന്ദിന് പകരം രാഹുല്‍ ടീമില്‍ ഇടംപിടിച്ചതാണ് അത്. സ്റ്റാര്‍ ബാറ്റ്സ്മാന്‍ രോഹിത്ത് ശര്‍മ്മ ഇത്തവണയും പുറത്തിരുന്നു.

നേരത്തെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 304 റണ്‍സിന് ജയിച്ചിരുന്നു. പരമ്പര നേടാന്‍ ഈ മത്സരം ജയിക്കുന്നതോടെ ഇന്ത്യയ്ക്ക് സാധിക്കും.

ടീം ഇന്ത്യ: കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജയ്ക്യ രഹാന, ആര്‍. അശ്വിന്‍, ഹാര്‍ദിക് പാണ്ഡ്യ, വൃഥിമന്‍ സാഹ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, മുഹമ്മദ് ഷമ്മി