ഇന്ത്യന്‍ നായകന്‍ അമര്‍ജീത് സിങ്ങിന് പരുക്ക്; ആരാധകര്‍ ആശങ്കയില്‍  

October 11, 2017, 8:56 pm
ഇന്ത്യന്‍ നായകന്‍ അമര്‍ജീത് സിങ്ങിന് പരുക്ക്; ആരാധകര്‍ ആശങ്കയില്‍  
Football
Football
ഇന്ത്യന്‍ നായകന്‍ അമര്‍ജീത് സിങ്ങിന് പരുക്ക്; ആരാധകര്‍ ആശങ്കയില്‍  

ഇന്ത്യന്‍ നായകന്‍ അമര്‍ജീത് സിങ്ങിന് പരുക്ക്; ആരാധകര്‍ ആശങ്കയില്‍  

ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്ന അമര്‍ജീത് സിങ്ങിന് പരുക്ക്. നാളെ ഘാനയുമായി നടക്കുന്ന മത്സരത്തില്‍ അമര്‍ജീത് സിങ്ങ് കളിക്കുമോയെന്ന കാര്യം സംശയമാണെന്ന് പരിശീലകന്‍ ലൂയിസ് നോര്‍ട്ടണ്‍ ഡി മാറ്റോസ് പറഞ്ഞു. ക്യാപ്റ്റനെ കളിപ്പിക്കാനാകുമോയെന്നെ കാര്യത്തില്‍ അന്തിമ തീരുമാനം ടീം ഡോക്ടര്‍ എടുക്കുമെന്നും പരിശീലകന്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നല്ല പ്രകടനാണ് മിഡ്ഫീല്‍ഡറായ അമര്‍ജീത് സിങ് കാഴ്ച്ച വെച്ചിരുന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാനാകാത്ത ഇന്ത്യയ്ക്ക് നിര്‍ണായകമാണ് നാളത്തെ മത്സരം. ഇന്ത്യയുടെ മൂന്നാം മത്സരമാണ് നാളെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുക. അമേരിക്കയുമായുള്ള ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. കൊളംബിയയോട് 2-1ന് ഇന്ത്യ തോല്‍വിയേറ്റുവാങ്ങുകയും ചെയ്തു.