കോപ്പലാശാന്‍ ചതിച്ചു? ഐഎസ്എല്ലില്‍ മറ്റൊരു ടീമിന്റെ കോച്ച്

July 11, 2017, 12:36 pm


കോപ്പലാശാന്‍ ചതിച്ചു? ഐഎസ്എല്ലില്‍ മറ്റൊരു ടീമിന്റെ കോച്ച്
Football
Football


കോപ്പലാശാന്‍ ചതിച്ചു? ഐഎസ്എല്ലില്‍ മറ്റൊരു ടീമിന്റെ കോച്ച്

കോപ്പലാശാന്‍ ചതിച്ചു? ഐഎസ്എല്ലില്‍ മറ്റൊരു ടീമിന്റെ കോച്ച്

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ കോച്ച് ഇന്ത്യന്‍ സൂപ്പര്‍ ലിഗിലെ മറ്റൊരു ക്ലബിന്റെ കോച്ചായേക്കും. ഐഎസ്എല്ലിലെ പുതിയ ടീം ടാറ്റ ജംഷദ്പൂരിലേക്കാണ് കോപ്പല്‍ കൂടുമാറുന്നത്. ഇക്കാര്യത്തില്‍ അന്തിമ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും പ്രമുഖ ഫുട്‌ബോള്‍ വെബ് സൈറ്റായ ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചത് മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ കൂടിയായിരുന്നു സ്റ്റീവ് കോപ്പലിന്റെ തന്ത്രങ്ങളായിരുന്നു. എന്നാല്‍ ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സുമായി ഉടക്കിയ കോപ്പല്‍ പുതിയ കരാര്‍ ഒപ്പിടാന്‍ തയ്യാറായിരുന്നില്ല.

ആരാധക സമ്മര്‍ദത്തിന് മുന്നില്‍ മെഹ്ത്താബ് ഹുസൈനെ നിലനിര്‍ത്താതെ ജിങ്കനെ ഡ്രാഫ്റ്റില്‍ ഉള്‍പ്പെടുത്തിയതാണത്രെ കോപ്പലിനെ പ്രകോപ്പിച്ചത്. മെഹ്താബിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് കഴിഞ്ഞ ആഴ്ച താനും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും തമ്മില്‍ ബന്ധപ്പെടാറില്ല എന്ന മറുപടി ആണ് ഗോള്‍ ഡോട്ട് കോമിനോട് കോപ്പല്‍ നല്‍കിയത്.

നേരത്തെ മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇഷ്ഫാഖ് അഹമ്മദ് ടാറ്റയുടെ അസിസ്റ്റന്റ് കോച്ച് ആയി ചുമതല ഏറ്റെടുത്തിരുന്നു. ഇഷ്ഫാഖ് അഹമ്മദിന്റെ സാന്നിദ്ധ്യമാണ് കോപ്പലിന്റെ ടാറ്റയിലേക്കുള്ള കൂറുമാറ്റത്തിന് പിന്നിലെന്നും സൂചനയുണ്ട്.

അതെസമയം ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചായി മുന്‍ ഇംഗ്ലീഷ് താരവും പ്രമുഖ പരിശീലകനുമായ സ്റ്റുവര്‍ട്ട് പിയേഴ്സ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം മൈക്കിള്‍ ചോപ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്റ്റുവര്‍ട്ട് പിയേഴ്സനുമായി ബ്ലാസ്റ്റേഴ്സ് അധികൃതരുടെ ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്ന് വിവിധ സ്പോടസ് വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കോച്ചിനെ തീരുമാനിക്കാനുളള കാലാവധി ഈ മാസം 15ന് അവസാനിക്കാനിരിക്കെ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും.

മുന്‍ ഇംഗ്ലണ്ട് പ്രതിരോധ നിര താരമായിരുന്ന സ്റ്റുവര്‍ട്ട് പിയേഴ്സ് 78 തവണ ദേശീയ ടീം കുപ്പായം അണിഞ്ഞിട്ടുണ്ട്. അന്നത്തെ കാലത്തെ 1987-99 കാലഘട്ടത്തിലായിരുന്നു പിയേഴ്സ് ഇംഗ്ലീഷ് ജെഴ്സി അണിഞ്ഞച്. വെല്‍ഡ് സ്റ്റോണ്‍ മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റി വരെയുളള ഇംഗ്ലീഷ് ക്ലബുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ഇദ്ദേഹം.

മാഞ്ചസ്റ്റര്‍ സിറ്റിയേയും നോടിംഗ്ഹാം ഫോറസ്റ്റിനേയും ഇംഗ്ലണ്ട് അണ്ടര്‍ 21 ടീമിനേയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 2012ല്‍ ഇംഗ്ലണ്ട് ദേശീയ ടീമിന്റേയും മാനേജറായി. 2012 ഒളിമ്പിക്സില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ ടീമിനെ പരിശീലിപ്പിച്ചതും സ്റ്റുവര്‍ട്ട് പിയേഴ്സ് ആയിരുന്നു