ദേശീയ ടീമില്‍ നിന്നും വിരമിക്കാനുള്ള തീരുമാനത്തിനു പിന്നാലെ ബാഴ്‌സയും വിടാനൊരുങ്ങി മഷറാനോ  

October 13, 2017, 6:20 pm
ദേശീയ ടീമില്‍ നിന്നും വിരമിക്കാനുള്ള തീരുമാനത്തിനു പിന്നാലെ ബാഴ്‌സയും വിടാനൊരുങ്ങി മഷറാനോ  
Football
Football
ദേശീയ ടീമില്‍ നിന്നും വിരമിക്കാനുള്ള തീരുമാനത്തിനു പിന്നാലെ ബാഴ്‌സയും വിടാനൊരുങ്ങി മഷറാനോ  

ദേശീയ ടീമില്‍ നിന്നും വിരമിക്കാനുള്ള തീരുമാനത്തിനു പിന്നാലെ ബാഴ്‌സയും വിടാനൊരുങ്ങി മഷറാനോ  

അര്‍ജന്റീന ദേശീയ ടീമില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ജാവിയര്‍ മഷറാനോ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയും വിടാനൊരുങ്ങുന്നതായി സൂചന. ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന് മഷറാനോ സൂചന നല്‍കിയതായി ഡെയിലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

2010ല്‍ ലിവര്‍പൂളില്‍ നിന്നും കാംപ് ന്യൂവിലെത്തിയ മഷറാനോ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. സെന്റര്‍ ബാക്കായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും ബാഴ്‌സ നിരയില്‍ തിളങ്ങിയ 33 കാരനായ മഷറാനോ റഷ്യ ലോകകപ്പോടെ ദേശീയ ടീമില്‍ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ബാഴ്‌സയുമായി 2019 വരെ കരാര്‍ പുതുക്കിയ താരം ക്ലബ്ബുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.

ഒളിംപിക് ലിയോണൈസില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഡിഫന്റര്‍ സാമുവല്‍ ഉംറ്റിറ്റി വന്നതോടെ ജെറാര്‍ഡ് പിക്വയുമായി സെന്റര്‍ ഡിഫന്‍സില്‍ ബാഴ്‌സയ്ക്കു മികച്ച കൂട്ടുകെട്ടായിരുന്നു. ലാലീഗയുടെ ഈ സീസണില്‍ ആദ്യ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് മത്സരങ്ങളിലും മഷറാനോയെ റൊട്ടേഷനല്‍ ഓപ്ഷനായാണ് ബാഴ്‌സ ഉപയോഗപ്പെടുത്തിയിരുന്നത്. അടുത്ത സമ്മര്‍ വിന്‍ഡോയില്‍ മഷറാനോ ബാഴ്‌സ വിട്ടേക്കുമെന്നാണ് സൂചന.