ചാംപ്യന്‍സ് ലീഗ്: യുവന്റസിനെ ബാഴ്‌സ പഞ്ഞിക്കിട്ടു; മെസിക്കു ഡബിള്‍; ചെല്‍സി, യുണൈറ്റഡ്, പാരിസ് ജയിച്ചു 

September 13, 2017, 11:00 am
ചാംപ്യന്‍സ് ലീഗ്: യുവന്റസിനെ ബാഴ്‌സ പഞ്ഞിക്കിട്ടു; മെസിക്കു ഡബിള്‍; ചെല്‍സി, യുണൈറ്റഡ്, പാരിസ് ജയിച്ചു 
Football

കഴിഞ്ഞ സീസണ്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്താക്കിയ യുവന്റസിനോട് ബാഴ്‌സ പകരം വീട്ടി. കാംപ് ന്യൂവില്‍ നടന്ന ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‌സ യുവന്റസിനെ പഞ്ഞിക്കിട്ടത്. രണ്ടു ഗോളടിച്ച് മെസി ബാഴ്‌സയ്ക്കു വീണ്ടും വിജയശില്‍പ്പിയായി. ക്രൊയേഷ്യന്‍ താരം ഇവാന്‍ റാകിട്ടിച്ചിന്റെ വകയാണ് മറ്റൊരു ഗോള്‍.

കഴിഞ്ഞ സീസണില്‍ യുവേഫ കപ്പില്‍ ചെലവിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബേസലിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ് ചാംപ്യന്‍സ് ലീഗിലേക്കുള്ള തിരിച്ചു വരവ് ആഘോഷമാക്കിയത്. ഓള്‍ഡ് ട്രഫോഡില്‍ നടന്ന മത്സരത്തില്‍ ഫെലിയാനി, ലുകാക്കു, റാഷ്‌ഫോര്‍ഡ് എന്നിവരാണ് ലക്ഷ്യം കണ്ടത്.

ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മെന്‍ സ്‌കോട്ടിഷ് ക്ലബ്ബ് സെല്‍റ്റിക്കിനെ അഞ്ചു ഗോളിനു മുക്കി. നെയ്മര്‍, എംബപ്പെ, കവാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സെല്‍റ്റിക്കു ഒരു സെല്‍ഫ് ഗോളും വഴങ്ങി. ബയേണ്‍ മ്യൂണിക്ക് ആണ്ടര്‍ലെക്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണിന്റെ ജയം.

സ്‌പോര്‍ട്ടിങ് സിപി ഒളിംപിയാക്കോസിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കും ക്വരാബാഗിനെതിരേ ചെല്‍സി എതിരില്ലാത്ത ആറു ഗോളുകള്‍ക്കും തോല്‍പ്പിച്ചപ്പോല്‍ സിഎസ്‌കെ മോസ്‌കോ 2-1നു ബെനിഫിക്കയോട് മുന്നേറി. ഗോളൊന്നും പിറക്കാത്ത മത്സരത്തില്‍ റോമയും അത്‌ലറ്റിക്കോയും സമനിലയില്‍ പിരിഞ്ഞു.

ഇന്നു നടക്കുന്ന മറ്റു മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, ഡോര്‍ട്ട്മുണ്ട്, ടോട്ടന്‍ഹാം, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവ ഇറങ്ങും.