മെസിക്കു ബോണസ് തുക നല്‍കാന്‍ സ്റ്റേഡിയം സ്‌പോണ്‍സറെ തേടി ബാഴ്‌സലോണ; ശമ്പളം ആഴ്ചയില്‍ നാലര കോടി രൂപ; കാംപ് ന്യൂവിന്റെ പേര് മാറും  

October 12, 2017, 8:18 pm
മെസിക്കു ബോണസ് തുക നല്‍കാന്‍ സ്റ്റേഡിയം സ്‌പോണ്‍സറെ തേടി ബാഴ്‌സലോണ; ശമ്പളം ആഴ്ചയില്‍ നാലര കോടി രൂപ; കാംപ് ന്യൂവിന്റെ പേര് മാറും  
Football

സൂപ്പര്‍ താരം ലയണല്‍ മെസിയെ ക്ലബ്ബില്‍ തന്നെ നിലനിര്‍ത്താന്‍ റെക്കോഡ് സൈനിങ് ബോണസ് നല്‍കാനൊരുങ്ങി ബാഴ്‌സലോണ. കരാര്‍ പുതുക്കുമ്പോള്‍ താരങ്ങള്‍ക്കു നല്‍കുന്ന ബോണസ് തുകയിനത്തില്‍ മെസിക്കു 79 മുതല്‍ 85 മില്ല്യന്‍ പൗണ്ട് വരെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിവാരം ശമ്പളയിനത്തില്‍ മാത്രം അഞ്ച് ലക്ഷം പൗണ്ടാണ് (നാലര കോടിയോളം രൂപ) പുതിയ കരാരില്‍ മെസിക്കു ലഭിക്കുക. ഇത്രയും ഭീമമായ തുക കണ്ടെത്തുന്നതിനു അടുത്ത സീസണ്‍ ആദ്യത്തില്‍ തന്നെ ബാഴ്‌സയുടെ ഹോം സ്‌റ്റേഡിയമായ കാംപ് ന്യൂവിനു പുതിയ സ്‌പോണ്‍സറെ തേടുകയാണ് ബാഴ്‌സ.

കാറ്റലന്‍ പത്രമായ എല്‍അറയുടെ റിപ്പോര്‍ട്ടനുസരിച്ച് മെസിയുടെ പുതിയ കരാര്‍ ഉള്‍പ്പെടുത്താതെ തന്നെ ബാഴ്‌സയുടെ വരുമാനത്തിന്റെ 84 ശതമാനത്തോളമാണ് താരങ്ങളുടെ ശമ്പള ബില്ല്. ഈ തുക കണ്ടെത്തുന്നതിന് അടുത്ത സീസണ്‍ മുതല്‍ കാംപ്‌ന്യൂവിനു പുതിയ സ്‌പോണ്‍സറെ കണ്ടെത്താനുള്ള തയാറെടുപ്പിലാണ് ബാഴ്‌സ. സ്‌പോര്‍ട്‌സ് ഗുഡ്‌സ് നിര്‍മാതാക്കളായ നൈക്കുമായി ബാഴ്‌സ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

അടുത്ത 25 വര്‍ഷത്തേക്കാണ് സ്‌റ്റേഡിയം സ്‌പോണ്‍സര്‍ഷിപ്പ് കരാറിനു ബാഴ്‌സലോണ ഒരുങ്ങുന്നത്. ഇതിലൂടെ 180 ദശലക്ഷം പൗണ്ട് ലഭിക്കുമെന്നാണ് ക്ലബ്ബിന്റെ കണക്കുകൂട്ടല്‍. അതേസമയം, മെസി ബാഴ്‌സയുമായുള്ള പുതിയ കരാര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അടുത്ത മാസത്തോടെ ക്ലബ്ബുമായി കരാറിലെത്തുമെന്നാണ് സൂചന. 2021 വരെ ബാഴ്‌സയില്‍ തുടരുന്ന കരാറാകും മെസി ഒപ്പുവെക്കുക.