മുഖംതല്ലി ‘മിശിഹ’ ഗ്രൗണ്ടില്‍; എന്തൊരു വീഴ്ച്ചയെന്ന് ഫുട്‌ബോള്‍ ലോകം; ഹിപ്പ്‌ഹോപ്പ് ഡാന്‍സാക്കി ട്രോളന്‍മാര്‍

April 20, 2017, 4:46 pm

മുഖംതല്ലി ‘മിശിഹ’ ഗ്രൗണ്ടില്‍; എന്തൊരു വീഴ്ച്ചയെന്ന് ഫുട്‌ബോള്‍ ലോകം; ഹിപ്പ്‌ഹോപ്പ് ഡാന്‍സാക്കി ട്രോളന്‍മാര്‍
Football

ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റ്‌സിനെതിരെ അത്ഭുത ജയം തേടിയാണ് ലയണല്‍ മെസിയും ബാഴ്‌സും ബുധനാഴ്ച്ച രാത്രി നൗകാമ്പില്‍ ഇറങ്ങിയത്. ആദ്യ പാദ മത്സരത്തില്‍ മൂന്ന് ഗോളിന്റെ ലീഡ് നേടിയ ബാഴ്‌സയ്ക്ക് നാല് ഗോളെങ്കിലും എതിര്‍ ഗോള്‍വലയില്‍ എത്തിക്കുകയും ഗോളൊന്നും വഴങ്ങാതിരിക്കുകയും വേണമായിരുന്നു. പിഎസ്ജിക്കെതിരായ അത്ഭുത ജയം ബാഴ്‌സ ആവര്‍ത്തിക്കുമെന്ന് ആരാധകരും കരുതി.

മത്സരത്തിന്റെ ആദ്യ പകുതി കടുകട്ടിയായിരുന്നു ബാഴ്‌സയ്ക്ക്. പിഎസ്ജിയെ പോലെ അല്ലായിരുന്നു യുവന്റ്‌സ്. സ്വന്തം തട്ടകത്തില്‍ ബാഴ്‌സയ്ക്ക് വീറ് കൂടും എന്ന് നന്നായി അറിയാവുന്ന ഇറ്റാലിയന്‍ ടീം അതിനൊത്ത തന്ത്രം കളത്തില്‍ മെനഞ്ഞു. ഫലമോ കിണഞ്ഞു ശ്രമിച്ചിട്ടും ബാഴ്‌സയുടെ എംഎന്‍സ് ത്രയത്തിന് എതിര്‍ഗോള്‍ വല ഒരിക്കല്‍ പോലും ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. മത്സരം ഗോള്‍രഹിത സമനില ആയതോടെ ബാഴ്‌സയുടെ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ പൊലിഞ്ഞു.

മത്സരം ആദ്യ പകുതിയോ അടുക്കുമ്പോള്‍ ഒരു വേദനപ്പിക്കുന്ന കാഴ്ച്ചയ്ക്കും ഗ്യാലറി സാക്ഷിയായി. ലയണല്‍ മെസി മുഖംതല്ലി ഗ്രൗണ്ടില്‍ വീഴുന്ന കാഴ്ച്ച. യുവന്റ്‌സ് താരം മിറാലെമിനൊപ്പം ഉയര്‍ന്നുവന്ന പന്ത് പിടിക്കാന്‍ ചാടിയ മെസി മുഖംതല്ലി ഗ്രൗണ്ടില്‍ വന്നു. മെസിയുടെ വീഴ്ച്ചയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ദൃശ്യം കണ്ടാല്‍ എന്തൊരു വീഴ്ച്ചയെന്ന് ആരും പറഞ്ഞുപോകും.

വീഴ്ച്ചയില്‍ മെസിക്ക് എന്തെങ്കിലും പരുക്ക് പറ്റിയോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. അല്‍പ്പസമയത്തിന് ശേഷം ഗ്രൗണ്ടില്‍ നിന്നും എഴുന്നേറ്റ് മെസി കളി തുടര്‍ന്നപ്പോഴാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

മെസിയുടെ വീഴ്ച്ചയുടെ നിര്‍മ്മവശം കാണാനും ആളുകളുണ്ടായി. വായുവില്‍ പറന്നുള്ള മെസിയുടെ ഗ്രൗണ്ട് ലാന്‍ഡിങ്ങിനെ ഹിപ്പ്‌ഹോപ്പ് ഡാന്‍സാക്കിയാണ് ട്രോളര്‍മാരുടെ ആഘോഷം.