100 മില്യണ്‍ യൂറോ ഓഫറും ലിവര്‍പൂള്‍ തള്ളി; നെയ്മറിന്റെ പകരക്കാരനെ ബാഴ്‌സലോണ എവിടെ തേടും?  

August 10, 2017, 7:34 pm
100 മില്യണ്‍ യൂറോ ഓഫറും ലിവര്‍പൂള്‍ തള്ളി;  നെയ്മറിന്റെ പകരക്കാരനെ ബാഴ്‌സലോണ എവിടെ തേടും?  
Football
Football
100 മില്യണ്‍ യൂറോ ഓഫറും ലിവര്‍പൂള്‍ തള്ളി;  നെയ്മറിന്റെ പകരക്കാരനെ ബാഴ്‌സലോണ എവിടെ തേടും?  

100 മില്യണ്‍ യൂറോ ഓഫറും ലിവര്‍പൂള്‍ തള്ളി; നെയ്മറിന്റെ പകരക്കാരനെ ബാഴ്‌സലോണ എവിടെ തേടും?  

നെയ്മറിന്റെ പകരക്കാരനായി മറ്റൊരു ബ്രസീലിയന്‍ താരമായ ഫിലിപ് കുടിന്യോയെ കൊണ്ടുവരാനുള്ള ബാഴ്‌സലോണയുടെ ശ്രമത്തിന് വീണ്ടും തിരിച്ചടി. ബാഴ്‌സലോണയുടെ 100 മില്യണ്‍ യൂറോയുടെ രണ്ടാം ഓഫറും ലിവര്‍പൂള്‍ തള്ളിയതായാണ് റിപ്പോര്‍ട്ടുകള്‍. 222 മില്യണ്‍ യൂറോയെന്ന റെക്കോര്‍ഡ് തുകയ്ക്കാണ് ബാഴ്‌സലോണയില്‍നിന്ന് നെയ്മര്‍ കൂടുവിട്ടത്. കരുത്തനായ പകരക്കാരനെ കണ്ടെത്തിയില്ലെങ്കില്‍ മെസ്സിയുടെ താളത്തിന് ഇടര്‍ച്ചയുണ്ടാകമെന്നതിനാലാണ് ബാഴ്‌സ പകരക്കാരനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലേര്‍പ്പെട്ടത്. കുടിന്യോയെ കൊണ്ടുവന്ന ആ വിടവ് പരിഹരിക്കാനായിരുന്നു ബാഴ്‌സയുടെ ശ്രമം. നെയ്മറുടെയും ഇനിയേസ്റ്റയുടെയും അഭാവം മിഡ്ഫീല്‍ഡില്‍ കുടിന്യോയിലൂടെ ഒരുപരിധിവരെ നികത്താനാകുമെന്നായിരുന്നു ബാഴ്‌സയുടെ കണക്കുകൂട്ടല്‍.

കുടിന്യോയ്ക്കായി മൂന്നാം വട്ടവും ശ്രമിച്ച് സമയം കളയേണ്ടതില്ലെന്നാണ് ലിവര്‍ പൂള്‍ ബാഴ്‌സയ്ക്ക് നല്‍കിയ സന്ദേശമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടിന്യോയെ വില്‍ക്കാനില്ലെന്ന് ലിവര്‍പൂള്‍ മാനേജര്‍ ക്ലോപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കുടിന്യോയെ കിട്ടാനുള്ള ഉദ്യമം പരാജയപ്പെടുന്ന മുറയ്ക്ക് ബറൂസിയ ഡോര്‍ട്ട്മുണ്ടില്‍നിന്ന് ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബീലെയെ കൊണ്ടുവരാനാണ് ബാഴ്‌സലോണയുടെ നീക്കം.