റാക്ടിച്ചിനു പകരം യുവതാരം; താര കൈമാറ്റത്തിനൊരുങ്ങി മാഞ്ചസ്റ്ററും ബാഴ്‌സയും 

October 12, 2017, 4:08 pm
റാക്ടിച്ചിനു പകരം യുവതാരം; താര കൈമാറ്റത്തിനൊരുങ്ങി മാഞ്ചസ്റ്ററും ബാഴ്‌സയും 
Football
Football
റാക്ടിച്ചിനു പകരം യുവതാരം; താര കൈമാറ്റത്തിനൊരുങ്ങി മാഞ്ചസ്റ്ററും ബാഴ്‌സയും 

റാക്ടിച്ചിനു പകരം യുവതാരം; താര കൈമാറ്റത്തിനൊരുങ്ങി മാഞ്ചസ്റ്ററും ബാഴ്‌സയും 

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താര കൈമാറ്റത്തിനൊരുങ്ങി ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും സ്പാനിഷ് ക്ലബ് ബാഴ്‌സലോണയും. ഫ്രഞ്ച് യുവ താരം ആന്തണി മാര്‍ഷ്യാലിനെ നോട്ടമിട്ടിരുന്ന ബാഴ്‌സലോണയോട് പകരമായി ക്രൊയേഷ്യന്‍ മധ്യനിര താരം ഇവാന്‍ റാക്ടിച്ചിനെ യുണൈറ്റഡ് ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുണൈറ്റഡ് നിരയില്‍ പകരക്കാരനായിറങ്ങുന്ന മാര്‍ഷ്യാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ടെങ്കിലും ജോസ് മൊറീഞ്ഞോ താരത്തിനു ആദ്യ പതിനൊന്നില്‍ ഇടം നല്‍കുന്നത് കുറവാണ്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനും റൊമേലു ലുക്കാക്കുവിനുമാണ് മുന്നേറ്റനിരയില്‍ മൊറീഞ്ഞോ കൂടുതലും അവസരം നല്‍കാറുള്ളത്. അതേസമയം, മാര്‍ഷ്യാലിന്റെ പ്രകടനമികവില്‍ ആത്മവിശ്വാസമുള്ള ബാഴ്‌സലോണ താരത്തിന്റെ ഏജന്റിനെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സലോണ വിട്ടതിനു ശേഷം ശൈലിയില്‍ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് ബാഴ്‌സ പരിശീലകന്‍ ഏണസ്റ്റോ വല്‍വെര്‍ഡെ. വിങ്ങര്‍ പൊസിഷനില്‍ കളിക്കുന്ന മാര്‍ഷ്യാലിനെ ടീമിലെത്തിച്ചാല്‍ ടീമിനു മുതല്‍ക്കൂട്ടാകുമെന്ന കണക്കുകൂട്ടലിലാണ് കാറ്റലന്‍സ്..

അതേസമയം, ബാഴ്‌സ വിട്ടാല്‍ റാക്ടിച്ചിനു യുണൈറ്റഡ് ബെഞ്ചിലായിരിക്കും സ്ഥാനമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് പൊസിഷനില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും സൂപ്പര്‍ താരം പോള്‍ പോഗ്ബയ്‌ക്കൊപ്പം നിര്‍ണായകമാവുകയും ചെയ്യുന്ന സെര്‍ബിയന്‍ താരം നിമഞ്ച മാറ്റിച്ചിനെ ചെല്‍സിയില്‍ നിന്നുമെത്തിച്ച യുണൈറ്റഡ് ഈ പൊസിഷനില്‍ ഒരു പരീക്ഷണം നടത്തിയേക്കില്ലെന്നാണ് വിലയിരുത്തലുകള്‍.