ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് കരുത്തുപകരാന്‍ നെമാന്‍ജ ; സെര്‍ബിയന്‍ ഡിഫെന്‍ഡറുമായി കരാര്‍ 

August 12, 2017, 12:02 pm
ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് കരുത്തുപകരാന്‍ നെമാന്‍ജ ; സെര്‍ബിയന്‍ ഡിഫെന്‍ഡറുമായി  കരാര്‍ 
Football
Football
ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് കരുത്തുപകരാന്‍ നെമാന്‍ജ ; സെര്‍ബിയന്‍ ഡിഫെന്‍ഡറുമായി  കരാര്‍ 

ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് കരുത്തുപകരാന്‍ നെമാന്‍ജ ; സെര്‍ബിയന്‍ ഡിഫെന്‍ഡറുമായി കരാര്‍ 

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് കരുത്തുപകരാന്‍ സെര്‍ബിയയില്‍ നിന്നൊരു താരം. 25കാരനായ നെമാന്‍ജ ലാകിക് പെസികുമായാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റവും ഒടുവില്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. താരവുമായുള്ള കരാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ക്ലബ് തന്നെയാണ് പുറത്ത് വിട്ടത്.

ബെല്‍ഗ്രാഡില്‍ ജനിച്ച് ഇപ്പോള്‍ സെര്‍ബിയന്‍ പൗരനായ താരം. സെര്‍ബിയന്‍ ലീഗായ ജെലന്‍ സൂപ്പര്‍ ലീഗില്‍ 145 കളികളില്‍ വിവിധ ക്ലബുകള്‍ക്കായി കുപ്പായമിട്ടുണ്ട് സെന്റര്‍ബാക്കാണ് നെമാന്‍ജ. റാഡ്നിക്കിനിസിനും കളിച്ചിട്ടുള്ള നെമാന്‍ജ ഓസ്ട്രിയന്‍ ക്ലബ്ബ് കാപഫെന്‍ബര്‍ഗില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുക.

ഘാന്‍ താരം കറേജ് പകൂസണെ ടീമിലെത്തിച്ചിന് പിന്നാലെയാണ് സെര്‍ബയിന്‍ താരത്തെയും ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുള്ളത്. സ്‌ലൊവേനിയന്‍ ക്ലബ് എഫ്.ബി കോപറില്‍ നിന്നാണ് പെകൂസണ്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. നെമാന്‍ജ എത്തുന്നതോടെ ടീമിലെ വിദേശതാരങ്ങളുടെ എണ്ണം മൂന്നാകും.

ബൾഗേറിയയുടെ എക്കാലത്തെയും ടോപ് സ്കോററും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച താരങ്ങളിലൊരാളുമായ ബെര്‍ബറ്റോവ് ടീമിലെത്തുമെന്ന സൂചനയും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ബയെർ ലെവർക്യൂസൻ, ടോട്ടനം ഹോട്സ്പർ, മൊണാക്കോ തുടങ്ങിയ ക്ലബുകൾക്കു വേണ്ടിയും കളിച്ചിട്ടുള്ള ബെർബറ്റോവുമായി കരാര്‍ ഒപ്പിടാനുള്ള അവസാന ഘട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ്. ഒന്നോ രണ്ടോ ദിവസത്തിനകം കരാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ ഒരു ക്ലബിലും കളിക്കാതെ ഫ്രീ ഏജന്റായി നിൽക്കുകയാണ് മുപ്പത്തിയാറുകാരൻ ബെർബറ്റോവ്.