കളിയാക്കി ചിരിച്ചു; കളിക്കു ശേഷം 18 കാരന്‍ ഡിഫന്റര്‍ക്കു നെയ്മര്‍ കൈകൊടുത്തില്ല; മാര്‍ക്കു ചെയ്ത കലിപ്പെന്ന് സോഷ്യല്‍ മീഡിയ 

September 13, 2017, 2:24 pm
കളിയാക്കി ചിരിച്ചു; കളിക്കു ശേഷം 18 കാരന്‍ ഡിഫന്റര്‍ക്കു നെയ്മര്‍ കൈകൊടുത്തില്ല; മാര്‍ക്കു ചെയ്ത കലിപ്പെന്ന് സോഷ്യല്‍ മീഡിയ 
Football

ലേകത്തെ ഏറ്റവും വിലയേറിയ താരത്തെ കളിയാക്കിച്ചിരിച്ചാല്‍ ഇങ്ങനെയിരിക്കും. ചാംപ്യന്‍സ് ലീഗില്‍ പാരിസ് സെന്റ് ജെര്‍മെന്‍-സെല്‍റ്റിക് മത്സരത്തിലാണ് പുതിയ വിവാദം. കളി കഴിഞ്ഞ ശേഷം സൂപ്പര്‍ താരം നെയ്മര്‍ സെല്‍റ്റിക്കിന്റെ കൗമാര പ്രതിരോധ താരം ആന്തണി റാള്‍സ്റ്റനു കൈ കൊടുക്കാനും ജെഴ്‌സി കൈമാറാനും തയാറാകാത്തതാണ് സോഷ്യല്‍ മീഡിയയില്‍ പുകയുന്നത്.

മത്സരത്തില്‍ ഏതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കു സെല്‍റ്റിക്ക് തോറ്റിരുന്നു. മൂന്നു ഗോളുകള്‍ക്കു സെല്‍റ്റിക്ക് തോറ്റിരിക്കുന്ന സമയത്ത് മഞ്ഞക്കാര്‍ഡു ലഭിച്ച നെയമര്‍ റാള്‍സ്റ്റനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു . തര്‍ക്കത്തിനിടയില്‍ നെയ്മര്‍ മൂന്ന് എന്ന് കൈ കൊണ്ടു കാണിക്കുകയും ഇതുകണ്ട് റാള്‍സ്റ്റണ്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

മത്സരം പൂര്‍ത്തിയായി താരങ്ങള്‍ തമ്മില്‍ പരസ്പരം കൈകൊടുക്കുകയും ജെഴ്‌സി കൈമാറുകയും ചെയ്യുന്ന സമയത്ത് അടുത്ത ചെന്ന റാള്‍സ്റ്റനു നെയ്മര്‍ കൈകൊടുത്തില്ല. മാത്രവുമല്ല, വാപൊത്തിപ്പിടിച്ചു എന്തൊക്കെയോ പറയുന്നതും കാണാം. പാരിസ് താരം മാര്‍ക്കോ വരാറ്റി വന്നു താരത്തെ അവസാനം മാറ്റുകയാണ് ചെയ്തത്.

വംഷീയാധിക്ഷേപമാണോ റാള്‍സ്റ്റന്‍ നടത്തിയതെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണമുണ്ട്. എന്നാല്‍, നെയ്മറിനെ മാര്‍ക്കു ചെയ്തതിലുള്ള കലിപ്പാണ് താരത്തിനെന്നാണ് മറുവാദം. നെയ്മര്‍, കവാനി, എംബെപ്പ എന്നിവരുടെ ഗോളടി മികവില്‍ പിഎസ്ജി ഉഗ്രന്‍ മുന്നേറ്റമാണ് സെല്‍റ്റിക്കിനെതിരേ നടത്തിയത്.