നെയ്മര്‍ക്കെതിരെ ബാഴ്‌സ ‘പ്രതികാര നടപടികള്‍’ തുടങ്ങി

August 2, 2017, 10:54 am
നെയ്മര്‍ക്കെതിരെ ബാഴ്‌സ ‘പ്രതികാര നടപടികള്‍’ തുടങ്ങി
Football
Football
നെയ്മര്‍ക്കെതിരെ ബാഴ്‌സ ‘പ്രതികാര നടപടികള്‍’ തുടങ്ങി

നെയ്മര്‍ക്കെതിരെ ബാഴ്‌സ ‘പ്രതികാര നടപടികള്‍’ തുടങ്ങി

നെയ്മര്‍ ബാഴ്‌സലോണ വിട്ടേയ്ക്കും എന്ന അഭ്യൂഹഭങ്ങള്‍ക്കിടെ താരത്തിന് ബോണസ് നിഷേധിച്ച് ബാഴ്‌സലോണ. ഉദ്ദേശം 200 കോടിയോളമാണ് നെയ്മര്‍ ബോണയി ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം നെയ്മറും ക്ലബ്ബുമായി ഒപ്പുവച്ച കരാര്‍ അനുസരിച്ചാണ് പ്രതിവര്‍ഷം 26 ദശലക്ഷം യൂറോ ബാഴ്‌സലോണ നല്‍കേണ്ടത്.

ലോക റെക്കോര്‍ഡ് തുകയായ 222 ദശലക്ഷം (1722 കോടി രൂപ) യൂറോയ്ക്കു നെയ്മര്‍ പിഎസ്ജിയിലേക്കു ചേക്കേറും എന്ന അഭ്യൂഹം ശക്തിപ്പെടുത്തുന്നതാണു ബാര്‍സയുടെ നടപടി.

ഇതോടെ ബാഴ്‌സയുടെത് പ്രതികാര നടപടിയാണെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക ആക്ഷേപം ഉയരുന്നുണ്ട്. നേരത്തെ നെയ്മര്‍ ബാഴ്‌സലോണ വിട്ടാല്‍ പിഎസ്ജിയ്‌ക്കെതിരെ കേസ് കൊടുക്കുമെന്നും ബാഴ്‌സണ ഭീഷണിപ്പെടുത്തിയിരുന്നു.

റെക്കോര്‍ഡ് തുകയായ 1722 കോടി രൂപ നല്‍കി പിഎസ്ജി നെയ്മറെ വാങ്ങിയാല്‍ അത് യുവേഫയുടെ ധനകാര്യ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും ഈ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും ബാഴ്സ പരാതിപ്പെടുമെന്നാണ് സൂചന. ബാഴ്സക്ക് പുറമേ നിയമനടപടി ഭീഷണിയുമായി ലാലിഗ പ്രസിഡന്റ് ഹവിയര്‍ ടെബസ് മെഡ്രാനോയും രംഗത്തെത്തി കഴിഞ്ഞു. യുവേഫക്ക് പുറമെ ഇക്കാര്യം ഫ്രാന്‍സിലെയും സ്പെയിനിലെയും ഉന്നത കോടതികളുടെ ശ്രദ്ധയിലും കൊണ്ടുവരുമെന്നും ആദ്ദേഹം പറയുന്നു.

പ്രതിവര്‍ഷം 30 മില്ല്യണ്‍ യൂറോയാണ് പിഎസ്ജി നെയ്മറിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ തുകയ്ക്ക് നെയ്മറെ വിട്ടുനല്‍കാന്‍ ബാഴ്സ ഒരുക്കമല്ല. ഇതോടെയാണ് ബാഴ്സ ആവശ്യപ്പെട്ട് 1700 കോടി രൂപ ഒരുമിച്ച് നല്‍കി നെയ്മറെ സ്വന്തമാക്കാന്‍ പിഎസ്ജി ഒരുങ്ങുന്നത്. എന്നാല്‍ ഇതാണ് നിയമക്കുരുക്കില്‍ ക്ലബിനെ കുടുക്കാന്‍ കാരണമാകുക.

അതെസമയം നെയ്മറിനെതിരെ ബാഴ്‌സലോണയിലെ വിവിധ ഭാഗങ്ങളിള്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. നെയ്മര്‍ ചാരനെന്നും ചതിയനെന്നുമെല്ലാം വിശേഷിപ്പിച്ചുകൊണ്ടുളള അജ്ഞാത പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.