ചാമ്പ്യന്‍സ് ലീഗ് ; റഫറിയിംഗിനെതിരെ താരങ്ങളും; വിവാദം കത്തുന്നു 

April 19, 2017, 12:14 pm
ചാമ്പ്യന്‍സ് ലീഗ് ; റഫറിയിംഗിനെതിരെ താരങ്ങളും; വിവാദം കത്തുന്നു 
Football
Football
ചാമ്പ്യന്‍സ് ലീഗ് ; റഫറിയിംഗിനെതിരെ താരങ്ങളും; വിവാദം കത്തുന്നു 

ചാമ്പ്യന്‍സ് ലീഗ് ; റഫറിയിംഗിനെതിരെ താരങ്ങളും; വിവാദം കത്തുന്നു 

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം പാദ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെതിരെ ബയേണ്‍ മ്യൂണിക്കിനെ തോല്‍പിച്ചത് മോശം റഫറിംഗാണെന്ന് ആരോപണം ശക്തമാകുന്നു. ആരാധകരെ കൂടാതെ ബാഴ്‌സലോണ പ്രതിരോധ താരം ജെറാര്‍ഡ് പിക്വെ, ബയേണ്‍ താരം ഫ്രാങ്ക് റിബറി, മുന്‍ ബയേണ്‍ താരം ഓവണ്‍ ഹാര്‍ഗ്രിവ്‌സ് തുടങ്ങിയ താരങ്ങളാണ് റഫറിയിംഗില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. കൂടാതെ ഫുട്‌ബോളില്‍ കൂടുതല്‍ സാങ്കേതി വിദ്യ ഉപയോഗിക്കണമെന്ന ചര്‍ച്ചയും വീണ്ടും സജീവമാകുകയാണ്.

മത്സരത്തിന്റെ എക്ട്ര ടൈമില്‍ റയിലിന് അനുകൂലമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ രണ്ട് ഗോളും ഓഫ് സൈഡായിരുന്നു എന്നാണ് ഒരു വിഭാഗം ചൂണ്ടികാണിക്കുന്നത്. കൂടാതെ ബയേണ്‍ താരം അര്‍തുറോ വിദാലിന് 84ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കാണിച്ച് പുറത്താക്കിയ റഫറിയുടെ നടപടിയെയും ഇവര്‍ ചോദ്യം ചെയ്യുന്നു. വിദാലിന്റെ ടാക്ലിംഗ് അപകടകരമായതില്ലായിരുന്നു എന്നാണ് ഇവര്‍ റിപ്ലെ ചൂണ്ടി കാട്ടി ആരോപിക്കുന്നത്.

'ഒരു വര്‍ഷത്തെ കഠിനാധ്വാനം, നന്ദി റഫറി, ബ്രാവോ' റഫറിയിംഗിനെ പരിഹസിച്ച് റിബറി ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ എഴുതി. കറുത്ത പ്രതലത്തിലാണ് റിബറി ഇക്കാര്യം എഴുതിയത്. ഒന്നും പറയാനില്ല എന്ന സൂചനയാണ് പിക്വെ നല്‍കിയത്. ട്വിറ്ററിലൂടെയാണ് പിക്വെയുടെ പ്രതികരണം. ഇത് അംഗീകരിക്കാനാകില്ലെന്നും മത്സരം ഫുട്‌ബോളിന് കുറച്ച് കൂടി സാങ്കേതിക സഹായം ആവശ്യമാണെന്ന് സൂചനയാണ് നല്‍കുന്നതെന്ന് മുന്‍ ബയേണ്‍ താരവും ഇംഗ്ലീഷ് ഫുട്‌ബോളറുമായ ഓവന്‍ പ്രതികരിച്ചു. ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗനടക്കമുളളവര്‍ റഫറിയേയും റൊണാള്‍ഡോയ്ക്കും എതിരെ രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ മോശം റഫറിയിംഗിനെ തുടര്‍ന്ന് ബാഴ്‌സ-പിഎസ്ജി മത്സരവും വിവാദമായിരുന്നു.

ബയേണ്‍ മ്യൂണിക്കിനെതിരെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ജയം സ്വന്തമാക്കിയത്. എക്ക്ട്രാ ടൈമില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേടിയത് റയലിന്റെ വിജയത്തിന് നിര്‍ണ്ണായകമായി. ഇതോടെ രണ്ടു പാദങ്ങളില്‍ നിന്നുമായി 6-3ന്റെ ജയത്തോടെ റയല്‍ സെമിയില്‍ പ്രവേശിച്ചു. ഹാട്രിക് ഗോളിനൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും റൊണാള്‍ഡോയെ തേടിയെത്തി.