ഉസ്മാന്‍ ഡെംബീല ‘മിസ്സിങ്’; നെയ്മറിന് പകരമായി ബാഴ്സയിലേക്കെന്ന് സൂചന; ഡോര്‍ട്ട്മുണ്ട് ക്യാംപില്‍ അന്ധാളിപ്പ് 

August 10, 2017, 9:10 pm
ഉസ്മാന്‍ ഡെംബീല ‘മിസ്സിങ്’; നെയ്മറിന് പകരമായി ബാഴ്സയിലേക്കെന്ന് സൂചന; ഡോര്‍ട്ട്മുണ്ട് ക്യാംപില്‍ അന്ധാളിപ്പ് 
Football

നെയ്മറിന് പകരമായി ബാഴ്‌സലോണ വലവിരിച്ചെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തപകര്‍ന്ന് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് പരിശീലനത്തില്‍നിന്ന് ഉസ്മാന്‍ ഡെംബീല വിട്ടുനിന്നു. ഡെംബീല വിട്ടുനിന്ന കാര്യം ബൊറൂസിയ കോച്ച് പീറ്റര്‍ ബോസ് തന്നെയാണ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ബന്ധപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും സാധിച്ചില്ലെന്ന് കോച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ഏഴ് തവണ ഫ്രഞ്ച് കുപ്പായമണിഞ്ഞ ഡെംബേലയ്ക്ക് 135 മില്യണ്‍ യൂറോയാണ് ബാഴ്‌സലോണ വിലയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016ല്‍ അഞ്ചുവര്‍ഷത്തെ കരാറാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഡെംബേലയുമായി ഒപ്പുവെച്ചത്. ഈ കരാര്‍ ഉപേക്ഷിച്ച് ബാഴ്‌സയിലേക്ക് ചേക്കേറുന്നതിനാണ് നീക്കങ്ങള്‍.

നെയ്മറിന്റെ പകരക്കാരനായി മറ്റൊരു ബ്രസീലിയന്‍ താരമായ ഫിലിപ് കുടിന്യോയെ കൊണ്ടുവരാനുള്ള ബാഴ്‌സലോണയുടെ ശ്രമത്തിന് ലിവര്‍പൂളില്‍നിന്ന് തിരിച്ചടിയേറ്റ സാഹചര്യത്തിലാണ് ഡെംബീലയ്ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ ശക്തമാക്കിയത്. കുടിന്യോയയ്ക്കായി ബാഴ്‌സലോണയുടെ 100 മില്യണ്‍ യൂറോയുടെ രണ്ടാം ഓഫറും ലിവര്‍പൂള്‍ തള്ളിയിരുന്നു.

222 മില്യണ്‍ യൂറോയെന്ന റെക്കോര്‍ഡ് തുകയ്ക്കാണ് ബാഴ്‌സലോണയില്‍നിന്ന് നെയ്മര്‍ കൂടുവിട്ടത്. കരുത്തനായ പകരക്കാരനെ കണ്ടെത്തിയില്ലെങ്കില്‍ മെസ്സിയുടെ താളത്തിന് ഇടര്‍ച്ചയുണ്ടാകമെന്നതിനാലാണ് ബാഴ്‌സ പകരക്കാരനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലേര്‍പ്പെട്ടത്.