റയല്‍ വേണ്ട; ബാഴ്‌സ മതി; 600 കോടി വിലയുളള ആ താരം തീരുമാനിച്ചു

May 19, 2017, 6:09 pm


റയല്‍ വേണ്ട; ബാഴ്‌സ മതി; 600 കോടി വിലയുളള ആ താരം തീരുമാനിച്ചു
Football
Football


റയല്‍ വേണ്ട; ബാഴ്‌സ മതി; 600 കോടി വിലയുളള ആ താരം തീരുമാനിച്ചു

റയല്‍ വേണ്ട; ബാഴ്‌സ മതി; 600 കോടി വിലയുളള ആ താരം തീരുമാനിച്ചു

റയല്‍ മാഡ്രിഡും ബാഴ്‌സലോണയും അടക്കം നിരവധി വമ്പന്‍ ക്ലബുകള്‍ ടീമിലെത്തിക്കാന്‍ ഒരേ പോലെ പരിശ്രമിക്കുന്ന ടോട്ടന്‍ഹാം താരം ഡേലേ അല്ലി ഒടുവില്‍ അന്തിമ തീരുമാനം എടുത്തു. മെസ്സിക്കൊപ്പം പന്ത് തട്ടാന്‍ ബാഴ്‌സലോണയിലേക്ക് പോകാനാണ് ഈ 21കാരന്റെ ആഗ്രഹമെന്നാണ് സൂചന. പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡെയ്്‌ലി സ്റ്റാര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതെസമയം ഇക്കാര്യം തുറന്ന് സമ്മതിക്കാന്‍ ഇതുവരെ താരം തയ്യാറായിട്ടില്ല. 'എന്താണ് ഭാവിയില്‍ സംഭവിക്കുക എന്നത് ആര്‍ക്കും പ്രവചിക്കാനാകില്ല, ആര്‍ക്കും അത് അറിയുകയുമില്ല' ട്രാന്‍സ്ഫര്‍ റൂമറുകളെ കുറിച്ച് അല്ലിയുടെ പരസ്യ പ്രതികരണം ഇപ്രകാരമാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഈ ടോട്ടന്നം താരം കാഴ്ച്ചവെക്കുന്നത്. ഈ സീസണില്‍ ഇതുവരെ 21 ഗോളുകള്‍ താരം നേടിക്കഴിഞ്ഞു. പുതിയ തലമുറയിലെ ഏറ്റവും മികച്ച താരങ്ങളിലൊന്നായാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ ഈ 21കാരനെ കണക്കാക്കുന്നത്.

ബാഴ്‌സലോണയും റയല്‍ മാഡ്രിഡും 70 മില്യണ്‍ യൂറോ (ഉദ്ദേശം 600 കോടി രൂപ) ആണ് ഈ യുവതാരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ടോട്ടന്‍ഹാമിനെ സംബന്ധിച്ച് ഈ ട്രാന്‍സ്ഫര്‍ വളരെ വലുതാണ്. ബാഴ്‌സലോണയാണ് ഈ ട്രാന്‍സ്ഫര്‍ ഡീലിനായി ഏറെ വിയര്‍പ്പൊഴുക്കുന്നതെന്നും വിവിധ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനോടകം തന്നെ അല്ലി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മിഡ് ഫീല്‍ഡറായി വളര്‍ന്ന് കഴിഞ്ഞു. ഇംഗ്ലീഷ് അണ്ടര്‍ 17 ടീമിലൂടെ ലോകശ്രദ്ധ ആകര്‍ഷിച്ച ഈ താരം ദേശീയ ടീമിലും 17 തവണ ഇതിനോടകം കളിച്ചുകഴിഞ്ഞു. 2015ലാണ് അല്ലിയുടെ ഇംഗ്ലീഷ് ജഴ്‌സിയിലുളള അരങ്ങേറ്റം.