ഒരു വമ്പന്‍ ട്രാന്‍സ്ഫര്‍ കൂടി; നെയ്മര്‍ക്കൊപ്പം കളിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ക്കായി വലവിരിച്ച് വീണ്ടും പിഎസ്ജി  

August 7, 2017, 6:57 pm
ഒരു വമ്പന്‍ ട്രാന്‍സ്ഫര്‍ കൂടി; നെയ്മര്‍ക്കൊപ്പം കളിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ക്കായി  വലവിരിച്ച് വീണ്ടും പിഎസ്ജി  
Football

റെക്കോഡ് തുകയ്ക്ക് നെയ്മറെ ബാഴ്‌സലോണയില്‍ നിന്ന് കൊണ്ടുപോയതിന് പിന്നാലെ അടുത്ത താരത്തിനായി വല വിരിച്ച് പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍. നെയ്മര്‍ക്കൊപ്പം മുന്‍ നിരയില്‍ കളിക്കാന്‍ ഒരു സൂപ്പര്‍ താരത്തെ തന്നെയാണ് ഫ്രഞ്ച് ക്ലബ്ബ് നോട്ടമിടുന്നത്.

മൊണാക്കോയുടെ കുന്തമുനയായ കിലിയന്‍ എംബപ്പെ ആണ് പിഎസ്ജിയുടെ ലിസ്റ്റില്‍ ആദ്യമുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 161 ദശലക്ഷം പൗണ്ട് (ഏകദേശം 1340 കോടി രൂപ) എന്ന റെക്കോഡ് തുകയായിരിക്കും ഫ്രഞ്ച് താരത്തിന് വേണ്ടി പിഎസ്ജി നല്‍കേണ്ടി വരിക. ഓഗസ്റ്റ് 31ന് മുമ്പ് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കാനാണ് ക്ലബ് ലക്ഷ്യമിടുന്നതെന്ന് ഫ്രഞ്ച് പത്രമായ 'ലെ പാരീസിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. കിലിയന്‍ എംബപ്പെ
കിലിയന്‍ എംബപ്പെ

എംബപ്പെയെ മൊണാക്കോ വിട്ടുനല്‍കിയില്ലെങ്കില്‍ മറ്റൊരു ബ്രസീല്‍ താരത്തെയാണ് ആ സ്ഥാനത്തേക്ക് പിഎസ്ജി നോട്ടമിടുന്നത്. ലിവര്‍പൂളിന്റെ അറ്റാക്കറും നെയ്മറിന്റെ ഉറ്റ ചങ്ങാതിയുമായ ഫിലിപ്പെ കുട്ടീഞ്ഞോയാണത്. ഇതോടെ വീണ്ടും ഒരു ബാഴ്‌സ-പിഎസ്ജി വടംവലി ഉടലെടുത്തേക്കും. കാരണം, നെയ്മറിന്റെ ഒഴിവിലേക്ക് ബാഴ്‌സ കുട്ടീഞ്ഞോയെയും പരിഗണിക്കുന്നുണ്ട്. 100 ദശലക്ഷം പൗണ്ടാകും (ഏകദേശം 831 കോടി രൂപ) ലിവര്‍പൂള്‍ താരത്തിന് കൊടുക്കേണ്ടി വരിക. കുട്ടീഞ്ഞോ കൂടി പിഎസ്ജിയിലെത്തിയാല്‍ ക്ലബ്ബിലെ ബ്രസീലിയന്‍ താരങ്ങളുടെ എണ്ണം ആറായി മാറും. നെയ്മര്‍, തിയാഗോ സില്‍വ, ഡാനി ആല്‍വസ്, മാര്‍ക്വിനോസ്, ലൂക്കാസ് എന്നിവരാണിപ്പോള്‍ പിഎസ്ജിയിലുള്ള ബ്രസീല്‍ താരങ്ങള്‍.ഫിലിപ്പെ കുട്ടീഞ്ഞോ
ഫിലിപ്പെ കുട്ടീഞ്ഞോ

അര്‍ജന്റീനിയന്‍ താരം ഏയ്ഞ്ചല്‍ ഡി മരിയയെ ഫ്രഞ്ച് ക്ലബ് ട്രാന്‍സ്ഫര്‍ വിപണിയിലിറക്കുമെന്നും സൂചനകളുണ്ട്. ഡി മരിയക്ക് പിഎസ്ജി വിടാന്‍ താല്‍പര്യം ഇല്ലെങ്കില്‍ കൂടി. 70 ദശലക്ഷം പൗണ്ടാണ് (ഏകദേശം 582 കോടി രൂപ) ഏയ്ഞ്ചല്‍ ഡി മരിയയ്ക്ക് ട്രാന്‍സ്ഫര്‍ വിപണിയില്‍് ഫ്രഞ്ച് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്.