ലാലിഗയിലെ മികച്ച അഞ്ച് ഫോര്‍വേഡുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മെസ്സി; ഒന്നാം സ്ഥാനത്താര്? 

August 8, 2017, 7:05 pm
 ലാലിഗയിലെ മികച്ച അഞ്ച് ഫോര്‍വേഡുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മെസ്സി; ഒന്നാം സ്ഥാനത്താര്? 
Football
Football
 ലാലിഗയിലെ മികച്ച അഞ്ച് ഫോര്‍വേഡുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മെസ്സി; ഒന്നാം സ്ഥാനത്താര്? 

ലാലിഗയിലെ മികച്ച അഞ്ച് ഫോര്‍വേഡുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മെസ്സി; ഒന്നാം സ്ഥാനത്താര്? 

ലാലിഗ എന്നും സൂപ്പര്‍സ്റ്റാറുകളുടെതാണ്. നെയ്മര്‍ ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്ക് പോയെങ്കിലും സ്‌പെയിനിലെ ടോപ് ഡിവിഷന്‍ ലീഗ് ഇപ്പോഴും സൂപ്പര്‍ ഫോര്‍വേഡുകള്‍ നിറഞ്ഞതാണ്. മികച്ച പ്രകടനം നടത്തി ലാലിഗയെ അവര്‍ സമ്പന്നരാക്കുന്നു.

ഇപ്പോള്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പോര്‍ട്‌സ് ക്രീഡയുടെ പട്ടികയിലാണ് മെസ്സിയുടെ രണ്ടാം സ്ഥാനത്തെത്തിയത്. മികച്ച ഒന്നാം നമ്പര്‍ ഫോര്‍വേഡ് എന്ന പട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കാണ്. പക്ഷെ ഈ സ്ഥാനം പലപ്പോഴും ലയണല്‍ മെസി കവരാറുണ്ട്. മുഴുവന്‍ പട്ടികയും കാണാം

5. ലാഗോ ആസ്പാസ്

ലാലിഗയിലെ നിലവിലെ സ്റ്റാറുകളില്‍ ഓരാളാണ് സെല്‍റ്റ വിഗോ താരം ആസ്പാസ്. ലീകിലെ തന്നെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നു ആസ്പാസ്. ഡ്രിബ്ലിംഗ് മികവിലും ഫിനിഷിംഗ് മികവിലും മിടുക്കനാണ് ആസ്പാസ്. 19 ഗോളുകളാണ് ആസ്പാസ് കഴിഞ്ഞ സീസണില്‍ നേടിയത്. മുപ്പതുകാരനായ ആസ്പാസ് അടുത്ത സീസണിലും മികച്ച ഫോം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് സെല്‍റ്റ വിഗോ.

4. അന്റോയിന്‍ ഗ്രീസ്മാന്‍

സ്പാനിഷ് ഫുട്‌ബോള്‍ ലീഗിലെ ഏറ്റവും മികച്ച താരമായി അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ചുകാരന്‍ സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രീസ്മാനാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ഗ്രീസ്മാന്റെ നീക്കങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമാണെന്നതിനാല്‍ തന്നെ എതിരാളികള്‍ പതറും. 16 ഗോളുകള്‍ ആണ് കഴിഞ്ഞ സീസണില്‍ അന്റോയിന്‍ ഗ്രീസ്മാന്‍ നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്ും ബാഴ്‌സലോണയും ഗ്രീസ്മാന്റെ പുറകേയാണ്.

3. ലൂയിസ് സുവാരസ്

29 ഗോളുകള്‍ നേടി ലാലിഗയില്‍ മികച്ച പ്രകനം കാഴ്ച വെച്ച ലൂയിസ് സുവാരസ് ആണ് മൂന്നാം സ്ഥാനത്ത്. ലീഗിലെ ര്ണ്ടാം ഗോള്‍ വേട്ടക്കാരനാണ് സുവാരസ്. 13 ഗോള്‍ അസിസ്റ്റുകളും സുവാരസ് നടത്തി. മെസ്സി-സുവാരസ് സഖ്യം മികച്ച പ്രകടനമാണ് നടത്തിയത്. ലാലിഗയുടെ ചരിത്രത്തിലെ തന്നെ മികച്ച കളിക്കാരിലൊരാളായാണ് ഈ മുന്‍ ലിവര്‍പൂള്‍ താരത്തെ കണക്കാക്കുന്നത്.

2. ലയണല്‍ മെസി

ഫുടബോല്‍ ഇതിഹാസം ലയണല്‍ മെസ്സി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. പക്ഷെ റയല്‍ മാഡ്രിഡിനെതിരെ ക്ലാസികോയില്‍ നേടിയ വിജയം മാത്രം മതി മെസ്സിക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍. 37 ഗോളുകളാണ് മെസ്സി നേടിയത്. കഴിഞ്ഞ തവണ ബാഴ്‌സലോണക്ക് ലാലിഗ കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും മെസ്സി തന്റെ മാജിക് തുടരുക തന്നെയാണ്.

1. ക്രിസ്റ്റിയാനോ റൊണാള്‍ഡോ

രണ്ട് മികച്ച താരങ്ങള്‍ ഒപ്പത്തിനൊപ്പം മത്സരിക്കുമ്പോള്‍ ഒന്നാം സ്ഥാനത്തിന് സ്ഥാനചലനം സംഭവിക്കുക സ്വാഭാവികം. എന്നാല്‍ സിദാന്‍ എന്ന മികച്ച ഫുട്‌ബോളറുടെ പരിശീലനമികവിന്റെ അടിസ്ഥാനത്തില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കായി. പതുക്കെയാണ് റൊണാള്‍ഡോ കത്തിക്കയറിയതെങ്കിലും പിന്നീട് കൂട്ടപൊരിച്ചിലായി മാറുകയായിരുന്നു. ബയേണ്‍ മു്യൂണിക്കിനെതിരെയും യുവന്റസിനെതിരെയും നേടിയ ഗോളുകള്‍ മാത്രം മതി റൊണാള്‍ഡോ പട്ടികയില്‍ ഒന്നാം സ്ഥാനതെത്തിക്കാന്‍.