ചാമ്പ്യന്‍സ് ലീഗ്: റൊണാള്‍ഡോയ്ക്ക് ഹാട്രിക്ക്; ബയേണിനെ തകര്‍ത്ത് റയല്‍ സെമിയില്‍ 

April 19, 2017, 8:06 am
ചാമ്പ്യന്‍സ് ലീഗ്: റൊണാള്‍ഡോയ്ക്ക് ഹാട്രിക്ക്; ബയേണിനെ തകര്‍ത്ത് റയല്‍ സെമിയില്‍ 
Football
Football
ചാമ്പ്യന്‍സ് ലീഗ്: റൊണാള്‍ഡോയ്ക്ക് ഹാട്രിക്ക്; ബയേണിനെ തകര്‍ത്ത് റയല്‍ സെമിയില്‍ 

ചാമ്പ്യന്‍സ് ലീഗ്: റൊണാള്‍ഡോയ്ക്ക് ഹാട്രിക്ക്; ബയേണിനെ തകര്‍ത്ത് റയല്‍ സെമിയില്‍ 

മഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദ പോരാട്ടത്തിലും റയലിന് ജയം. കരുത്തരായ ബയേണ്‍ മ്യൂണിക്കിനെതിരെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ജയം സ്വന്തമാക്കിയത്. എക്ക്ട്രാ ടൈമില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേടിയത് റയലിന്റെ വിജയത്തിന് നിര്‍ണ്ണായകമായി.

ഇതോടെ രണ്ടു പാദങ്ങളില്‍ നിന്നുമായി 6-3ന്റെ ജയത്തോടെ റയല്‍ സെമിയില്‍ പ്രവേശിച്ചു. ഹാട്രിക് ഗോളിനൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും റൊണാള്‍ഡോയെ തേടിയെത്തി.

റയലിനായി ക്രിസ്റ്റ്യാനോയ്ക്ക് പുറമെ മാര്‍കോ അസെന്‍സിയോയും ഗോള്‍ നേടിയപ്പോള്‍ ബയേണിനായി റോമസും ലെവേന്റാസ്‌കിയും ഒരോ ഗോള്‍ വീതം നേടി. റയലിന്റെ മൈതാനമായ സാന്റിയാഗൊ ബര്‍ണബ്യുവില്‍ നടന്ന പോരാട്ടത്തിന്റെ 53ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. റയലിന്റെ കാസെമിറോയുടെ ഫൗളിന് പിഴയായി ലഭിച്ച പെനാല്‍റ്റി മ്യൂണിക്ക് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഗോളാക്കി. എന്നാല്‍ 76ാം മിനിറ്റില്‍ റൊണാള്‍ഡോ സമനില പിടിച്ചു. തൊട്ടടുത്ത മിനിറ്റില്‍ റാമോസ് സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ ബയേണ്‍ ലീഡ് പിടിച്ചു.

ഒരു ഗോളിന്റെ ലീഡോടെ മുന്നേറിയ ബയേണ്‍ 84ാം മിനിറ്റില്‍ പത്തുപേരായി ചുരുങ്ങി. ചിലിയന്‍ സ്‌െ്രെടക്കര്‍ അര്‍തുറോ വിദാല്‍ ചുവപ്പുകാര്‍ഡു കണ്ടു പുറത്തായതോടെയായിരുന്നു ഇത്. ഇതോടെ റയല്‍ ഉണര്‍ന്നു കളിച്ചു. അധികസമയത്തേക്ക് നീണ്ട കളിയില്‍ 104, 109 മിനിറ്റുകളില്‍ റൊണാള്‍ഡോയും 112ാം മിനിറ്റില്‍ അസെന്‍സിയോയും ഗോള്‍ നേടിയതോടെ ബയേണിന്റെ പതനം പൂര്‍ത്തിയായി.

മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച അത്ലറ്റിക്കോ മാഡ്രിഡും സെമിഫൈനലില്‍ കടന്നു. ഇരുടീമും ഓരോ ഗോള്‍ വീതം അടിച്ച സമനില പാലിച്ചു. ഇതോടെ രണ്ടു പാദങ്ങളില്‍ നിന്നുമായി 21ന്റെ ജയത്തോടെ അത്ലറ്റിക്കോ സെമിയില്‍ പ്രവേശിച്ചു.