ബാഴ്‌സ സ്റ്റാറിനായി റയലിന്റെ കരുനീക്കം; സിദാന്‍ ലക്ഷ്യം കാണുമോ? 

May 14, 2017, 3:20 pm
ബാഴ്‌സ സ്റ്റാറിനായി റയലിന്റെ കരുനീക്കം; സിദാന്‍ ലക്ഷ്യം കാണുമോ? 
Football
Football
ബാഴ്‌സ സ്റ്റാറിനായി റയലിന്റെ കരുനീക്കം; സിദാന്‍ ലക്ഷ്യം കാണുമോ? 

ബാഴ്‌സ സ്റ്റാറിനായി റയലിന്റെ കരുനീക്കം; സിദാന്‍ ലക്ഷ്യം കാണുമോ? 

ബാഴ്‌സലോണ താരം ആന്‍ഡ്രോ ഗോമസിനെ ലക്ഷ്യമാക്കി ലാലിഗയിലെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡിന്റെ നീക്കം. ഗോമസിനായി അദ്ദേഹത്തിന്റെ ഏജന്റ് ജോര്‍ജ് മെന്‍ഡെസിനനെ സമീപിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡ് ക്ലബ്. സ്പാനിഷ് മാധ്യമമായ ഡോണ്‍ ബാലന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം വലന്‍സിയിയില്‍ നിന്നായിരുന്നു ഗോമസ് ബാഴ്‌സയിലെത്തിയത്. 35 മില്യണ്‍ യൂറോയായിരുന്നു പോര്‍ച്ചുഗീസ് താരത്തിനായി ബാഴ്‌സ മുടക്കിയത്. അതെതുക തന്നെ ലഭിച്ചാല്‍ ഒരുപക്ഷെ ഗോമസിനെ ബാഴ്‌സ റയലിന് ഗോമസിനെ വിട്ടുകൊടുത്തേയ്ക്കും.

ബാഴ്‌സലോണക്കായി ഈ സീസണില്‍ മോശം പ്രകടനമാണ് ആന്‍േ്രഡ ഗോമസ് നടത്തിയത്. ബാഴ്‌സയുടെ പല പരാജയത്തിനും ഉത്തരവാതി ഈ 23കാരനാണെന്ന് ആരാധകര്‍ പലപ്പോഴും പരാതിപ്പെടാറുണ്ട്. ആരാധകരെ പോലെ തന്നെ കാറ്റാലന്‍ മാധ്യമങ്ങള്‍ക്കും ഗോമസ് അത്ര പ്രിയങ്കരനല്ല.

ബാഴ്‌സ കോച്ച് ലൂയിസ് എന്റിക്വയുടെ പിന്തുണയാണ് ഗോമസിന് ബാഴ്‌സലോണയില്‍ ഏറ്റവും അധികം ലഭിച്ചത്. താരത്തിന് പല മത്സരങ്ങളില്‍ ജെഴ്‌സി അണിയാന്‍ സാധിച്ചത് തന്നെ എന്റിക്വയുടെ സാന്നിദ്ധ്യമായിരുന്നെന്ന് ആരാധകര്‍ ആരോപിക്കാറുണ്ട്. എന്നാല്‍ എന്റിക്വ ഇടക്കാല അവധിയിലായതോടെ ബാഴ്‌സയില്‍ ഗോമസിന്റെ സ്ഥാനം തുലാസിലാണ്.

അതെസമയം സിദാനും ക്രിസ്റ്റിയാനോയുമടക്കമുളള റയല്‍ ടീമംഗങ്ങള്‍ ഗോമസിനെ ടീമിലെത്തിക്കുന്നതിന് അനുകൂലമാണ്. 23കാരനായ ഗോമസ് യൂറോ കപ്പിലും വലന്‍സിയക്കുമായി നടത്തിയ മികച്ച പ്രകടനമാണ് അവര്‍ക്ക് ഗോമസിനോട് താല്‍പര്യം കാണാന്‍ കാരണം. കൂടാതെ ബാഴ്‌സയില്‍ പരാജയപ്പെട്ട താരത്തിന് റയലിനായി മികച്ച കളികാഴ്ച്ചവെക്കാന്‍ കഴിഞ്ഞാല്‍ അത് എതിരാളികള്‍ക്ക് നല്‍കാനാകുന്ന മനോഹര തിരിച്ചടി കൂടിയാണെന്ന് റയല്‍ കരുതുന്നു.