ക്ലബ് വിടാന്‍ റാമോസിനോട് ആഗ്രഹം പ്രകടിപ്പിച്ച് അല്‍വാരോ മൊറാട്ട 

April 18, 2017, 1:26 pm
ക്ലബ് വിടാന്‍ റാമോസിനോട് ആഗ്രഹം പ്രകടിപ്പിച്ച് അല്‍വാരോ മൊറാട്ട 
Football
Football
ക്ലബ് വിടാന്‍ റാമോസിനോട് ആഗ്രഹം പ്രകടിപ്പിച്ച് അല്‍വാരോ മൊറാട്ട 

ക്ലബ് വിടാന്‍ റാമോസിനോട് ആഗ്രഹം പ്രകടിപ്പിച്ച് അല്‍വാരോ മൊറാട്ട 

മാഡ്രിഡ്: റയല്‍ മാഡ്രിഡ് യുവതാരം അല്‍വാരോ മൊറാട്ട ക്ലബ് വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. റയല്‍ നായകന്‍ സര്‍ജിയോ റാമോസിനോടാണ് ഈ 24കാരന്‍ റയല്‍ വിടുന്നതിനെ കുറിച്ച് ആഗ്രഹം ക്രടിപ്പിച്ചത്. സ്പാനിഷ് ദിനപത്രമായ ദിയാരിയോ ഗോളിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അല്‍വാരോ മൊറാട്ട റയല്‍ വിട്ട് പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറാനാണ് ആഗ്രഹിക്കുന്നതത്രെ. സമ്മറിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ക്ലബ് മാറ്റത്തിനാണ് താരം തയ്യാറെടുക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയില്‍ കളിക്കാനാണ് മൊറാട്ട ലക്ഷ്യം വെക്കുന്നത്.

കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി മൊറാട്ടയെ റയല്‍ മാഡ്രിഡിലെ ആദ്യ പതിനൊന്നംഗ ഇലവനില്‍ സിദാന്‍ ഉള്‍പ്പെടുത്താറില്ല. ബെയ്‌ലും ബെന്‍സിമയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും (ബിബിസി) ആണ് പ്രധാന മത്സരങ്ങളില്‍ റയല്‍ മുന്‍നിരയെ നയിക്കുന്നത്. ഇതാണ് ക്ലബ് വിടാന്‍ അല്‍വാരോ മൊറാട്ടയെ പ്രേരിപിപ്പിക്കുന്നത്. ഈയടുത്ത് ചെല്‍സി കോച്ച് അന്റോണിയ കൗണ്ടിന്റെ കീഴില്‍ കളിക്കാനും താരം ആഗ്രഹം പ്രകടിപ്പിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

റയല്‍ മാഡ്രിഡില്‍ അവസരം ലഭിക്കാത്തതില്‍ താരം ഏറെ നിരാശവാനാണെന്നും ഇതാണ് പ്രീമിയര്‍ ലീഗിലേക്ക് പോകാന്‍ അല്‍വാരോയെ പ്രേരിപ്പിക്കുന്നതും എന്നാണ് സൂചന.