പണമൊഴുക്ക് നിര്‍ത്താന്‍ റയല്‍ മാഡ്രിഡ് ഒരുക്കമല്ല; ലക്ഷ്യമിടുന്നത് മൂന്ന് ലോകോത്തര താരങ്ങളെ  

October 12, 2017, 5:36 pm
പണമൊഴുക്ക് നിര്‍ത്താന്‍ റയല്‍ മാഡ്രിഡ് ഒരുക്കമല്ല; ലക്ഷ്യമിടുന്നത് മൂന്ന് ലോകോത്തര താരങ്ങളെ  
Football
Football
പണമൊഴുക്ക് നിര്‍ത്താന്‍ റയല്‍ മാഡ്രിഡ് ഒരുക്കമല്ല; ലക്ഷ്യമിടുന്നത് മൂന്ന് ലോകോത്തര താരങ്ങളെ  

പണമൊഴുക്ക് നിര്‍ത്താന്‍ റയല്‍ മാഡ്രിഡ് ഒരുക്കമല്ല; ലക്ഷ്യമിടുന്നത് മൂന്ന് ലോകോത്തര താരങ്ങളെ  

ലോക ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഏറ്റവും സമ്പന്നരായ റയല്‍ മാഡ്രിഡ് ട്രാന്‍സ്ഫര്‍ വിപണിയിലുള്ള പണമൊഴുക്ക് നിര്‍ത്താന്‍ ഒരുക്കമല്ല. അടുത്ത സമ്മര്‍ സീസണില്‍ മൂന്ന് ലോകോത്തര താരങ്ങളെ ടീമിലെത്തിച്ചു വീണ്ടും ഗലാറ്റിക്കോസ് തന്ത്രത്തിനൊരുങ്ങുകയാണ് ലോസ് ബ്ലാങ്കോസ്.

ലാലീഗ സീസണില്‍ ഇതുവരെ ഫോമിലേക്കെത്താത്ത റയല്‍ മാഡ്രിഡ് ഏകദേശം 300 ദശകലക്ഷം യൂറോ മുടക്കി മൂന്നു സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്. യുവന്റസിന്റെ അര്‍ജന്റീനിയന്‍ താരം പോളോ ഡിബാല, ടോട്ടന്‍ഹാമിന്റെ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ഡെലി അലി, ബയേണ്‍ മ്യൂണിക്കിന്റെ ഓസ്ട്രിയന്‍ ഡിഫന്റര്‍ ഡേവിഡ് അലാബ എന്നിവരെയാണ് സാന്റിയാഗോ ബെര്‍ണാബ്യുവില്‍ എത്തിക്കാന്‍ മാഡ്രിഡ് ലക്ഷ്യമിടുന്നത്.

ലാലീഗയില്‍ അഞ്ചാം സ്ഥാനത്തുള്ള മാഡ്രിഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബദ്ധവൈരികളായ ബാഴ്‌സലോണയേക്കാള്‍ ഏഴ് പിന്നിലാണ്. സമ്മര്‍ വിന്‍ഡോയില്‍ പണമിറക്കി പുതിയ താരങ്ങളെ കണ്ടെത്താനാണ് ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനൊ പെരസ് ഒരുങ്ങുന്നത്. ഈ മൂന്ന് താരങ്ങളും തങ്ങളുടെ ക്ലബ്ബുകള്‍ക്ക് മിന്നുന്ന ഫോമിലാണ്. അതേസമയം, കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലും ഈ താരങ്ങളെ തേടി ഓഫറുകളുണ്ടായിരുന്നെങ്കിലും ക്ലബ്ബുകള്‍ അതു നിരസിച്ചിരുന്നു. എന്നാല്‍, റയല്‍ മാഡ്രിഡിന്റെ വമ്പന്‍ ഓഫറിനു മുന്നില്‍ ക്ലബ്ബുകള്‍ താരങ്ങളെ കൈമാറുമെന്നാണ് ലോസ് ബ്ലാങ്കോസ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ചെല്‍സിയുടെ എഡ്വിന്‍ ഹസാര്‍ഡ്, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രീന്‍സ്മാന്‍, ടോട്ടന്‍ഹാമിന്റെ ഹാരി കെയ്ന്‍ എന്നിവരും റയല്‍ മാഡ്രിഡിന്റെ ട്രാന്‍സ്ഫര്‍ ലിസ്റ്റിലുള്ള താരങ്ങളാണ്.