മെസി രണ്ടടിച്ചാല്‍ റൊണാള്‍ഡോയും രണ്ടടിക്കും; ചാംപ്യന്‍സ് ലീഗില്‍ റയല്‍ മുന്നോട്ട്, സിറ്റി, ടോട്ടനം ജയിച്ചു, ലിവറിനു സമനില 

September 14, 2017, 1:52 pm
മെസി രണ്ടടിച്ചാല്‍ റൊണാള്‍ഡോയും രണ്ടടിക്കും; ചാംപ്യന്‍സ് ലീഗില്‍ റയല്‍ മുന്നോട്ട്, സിറ്റി, ടോട്ടനം ജയിച്ചു, ലിവറിനു സമനില 
Football

റൊണാള്‍ഡോയെയും മെസിയെയും ചുറ്റിത്തിരിഞ്ഞാണ് ഫുട്‌ബോള്‍ ലോകം ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നത്. മെസിയാണോ റൊണാള്‍ഡോയാണ് മികച്ചതെന്ന് ചോദ്യം ഇപ്പോഴും എപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കും. മെസി ഒന്നടിച്ചാല്‍ റൊണാള്‍ഡോ രണ്ടടിക്കും. റോണോ രണ്ടടിച്ചാല്‍ ലിയോ മൂന്നടിക്കും. ഇത്, ആരാധകര്‍ക്കുള്ള ഒരു താല്‍പ്പര്യമാണ്. ആവേശമാണ്.

ചാംപ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം യുവന്റസിനെ മൂന്നു ഗോളുകള്‍ക്കു മുക്കിയ ബാഴ്‌സയ്ക്കു വേണ്ടി രണ്ടു ഗോളുകള്‍ നേടി മെസി യൂറോപ്പിലെ ഗോള്‍ വേട്ടയ്ക്കു പുതിയ തുടക്കം കുറിച്ചപ്പോള്‍ റൊണാള്‍ഡോ ആരാധകര്‍ രണ്ടില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പ്രതീക്ഷ നിറവേറി. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു ബെല്‍ജിയം ക്ലബ്ബ് അപോയല്‍ നികോസിയയെ തോല്‍പ്പിച്ച റയലിനു ഇതില്‍ രണ്ടു ഗോളുകള്‍ റൊണാള്‍ഡോയുടെ വകയായിരുന്നു. ഇതോടെ ആരാധകര്‍ക്കു ആശ്വാസമായി. മെസി ആരാധകരുമായി പിടിച്ചു നില്‍ക്കാമല്ലോ!

മറ്റു മത്സരങ്ങളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ടോട്ടനം ഹോസ്പറും മാഞ്ചസ്റ്റര്‍ സിറ്റിയും ജയത്തോടെ തുടങ്ങി. അതേസമയം, ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ സെവിയ്യ സമനിലയില്‍ തളച്ചു.

ജര്‍മന്‍ ക്ലബ്ബ് ബൊറുസിയ ഡോട്മുണ്ടിനെയാണ് ഗ്രൂപ്പ് എച്ചില്‍ ടോട്ടനം ഹോസ്പര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കു തോല്‍പ്പിച്ചത്. ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഡച്ച് ക്ലബ്ബ് ഫെയനൂര്‍ദിനെ നാലു ഗോളുകള്‍ക്കു തുരത്തി തുടക്കം ഗംഭീരമാക്കി.

ഫ്രഞ്ച് ചാംപ്യന്‍മാരായ മൊണോക്കോ ആര്‍ബി ലൈപ്‌സിഗുമായി സമനിലയില്‍ പിരിഞ്ഞു. എഫ്‌സി പോര്‍ട്ടോയെ തോല്‍പ്പിച്ചു ബെസ്‌കിറ്റാസ് അപ്രതീക്ഷിത ജയം സ്വന്തമാക്കി. ഡൊനെസ്‌ക്ക് നാപ്പോളിയെ തോല്‍പ്പിച്ചു മൂന്നു പോയിന്റ് സ്വന്തമാക്കി.