ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയുടെ പാതയില്‍ മകനും; റൊണാള്‍ഡ് ലിമ അണ്ടര്‍ 18 ടീമില്‍  

July 9, 2017, 11:35 pm
ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയുടെ പാതയില്‍ മകനും; റൊണാള്‍ഡ് ലിമ അണ്ടര്‍ 18 ടീമില്‍  
Football
Football
ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയുടെ പാതയില്‍ മകനും; റൊണാള്‍ഡ് ലിമ അണ്ടര്‍ 18 ടീമില്‍  

ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയുടെ പാതയില്‍ മകനും; റൊണാള്‍ഡ് ലിമ അണ്ടര്‍ 18 ടീമില്‍  

ബ്രസീലിയ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയുടെ പിന്നാലെ ചുവടുവെച്ച് മകനും. ലോകവനിതാ ഫുട്‌ബോള്‍താരം മിലേനയുടെയും റൊണാള്‍ഡോയുടെയും മകന്‍ റൊണാള്‍ഡ് നാസാരിയൊ ഡി ലിമ ബ്രസീല്‍ അണ്ടര്‍ 18 ടീമില്‍ ഇടം നേടി. ജറൂസലേമില്‍ നടക്കുന്ന മക്കാബിയ ഗെയിംസില്‍ റൊണാള്‍ഡ് ബ്രസീലിനായി ബൂട്ടുകെട്ടും.

മുന്‍ റയല്‍ മാഡ്രിഡ്, ഇന്റര്‍മിലാന്‍ താരം മകന്‍ ടീമിനൊപ്പം നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

അണ്ടര്‍ 18 ടീമില്‍ ഇടം നേടിയ എന്റെ മകന്‍ റൊണാള്‍ഡ് ലിമയ്ക്ക് ആലിംഗനം. ആശംസകള്‍ കൂട്ടരേ! അത് നേടൂ..ബ്രസീല്‍! 
റൊണാള്‍ഡ് ലിമ 
റൊണാള്‍ഡോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്  
റൊണാള്‍ഡോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്  

ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളില്‍ ഒന്നാണ് മക്കാബിയന്‍ ഗെയിംസ്. മേളയില്‍ നിന്ന് ധാരാളം താരങ്ങളെ ബ്രസീലിന് ലഭിച്ചിട്ടുണ്ട്.