ജിങ്കാന്‍ പ്രതിരോധ നിരയിലെ വിലകൂടിയ താരം; തിരിച്ചെത്തുന്നത് ‘വീട്ടിലേക്ക്’ എന്ന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോട് ജിങ്കാന്‍  

July 8, 2017, 1:33 pm
ജിങ്കാന്‍ പ്രതിരോധ നിരയിലെ വിലകൂടിയ താരം; തിരിച്ചെത്തുന്നത് ‘വീട്ടിലേക്ക്’ എന്ന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോട് ജിങ്കാന്‍  
Football

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് പ്രതിരോധനിരയിലെ വിശ്വസ്തന്‍ സന്ദേശ് ജിങ്കാനെ കേരള ബ്ലാസ്‌റ്റേഴ്‌സ് നിലനില്‍ത്തിയത്. മൂന്നുവര്‍ഷത്തേക്കുള്ള കരാറില്‍ ഒപ്പിട്ടതോടെ ജിങ്കാന്‍ 2020വരെ ബ്ലാസ്‌റ്റേഴ്‌സിനായി പന്തുതട്ടാനുണ്ടാകും. മലയാളി താരം സികെ വിനീതിനെ നിലനിര്‍ത്തിയ ടീം മാനേജുമെന്റ് ജിങ്കാന്റെ കാര്യത്തില്‍ ആദ്യം മടിച്ചിരുന്നു. ജിങ്കാനെ കൈവിടുന്നതില്‍ ആരാധകരുടെ അമര്‍ഷം പിന്നാലെ വന്നു. അവരുടെ ആഗ്രഹത്തിനൊപ്പമാണ് മാനേജുമെന്റ് ഒടുവില്‍ നിലപാട് മാറ്റിയത്.

പ്രതിരോധന നിരയിലെ ഏറ്റവും മൂല്യമുള്ള താരമായി ഈ കരാറോടെ സന്ദേശ് ജിങ്കാന്‍ മാറി. 3.8 കോടി രൂപയ്ക്കാണ് ജിങ്കാനുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കരാര്‍. ഒരു ഇന്ത്യന്‍ പ്രതിരോധ താരത്തിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ഇത്. നേരത്തെയുള്ള ടീമില്‍നിന്ന് രണ്ട് താരങ്ങളെ നിലനിര്‍ത്തുന്നതിന് തീരുമാനിക്കാന്‍ ഐഎസ്എല്‍ അധികൃതകര്‍ ഫ്രാഞ്ചൈസികള്‍ക്ക് നല്‍കിയ സമയപരിധി വെള്ളിയാഴ്ചവരെയായിരുന്നു. അത് തീരുന്നതിന് തൊട്ടുമുമ്പാണ് ജിങ്കാനുമായി ബ്ലാസ്റ്റേഴ്‌സ് വമ്പന്‍ കരാറില്‍ ഏര്‍പ്പെട്ടത്. വിനീതുമായി നേരത്തെ ബ്ലാസ്റ്റേഴ്‌സ് കരാറിലേര്‍പ്പെട്ടിരുന്നു.

മധ്യനിര താരം മെഹ്ത്താബ് ഹുസൈനെയാണ് ടീം നിലനിര്‍ത്തുകയെന്ന അഭ്യൂഹം ഉണ്ടായിരുന്നു. ടീമില്‍ നിലനിര്‍ത്തിയതിന് പിന്നാലെ മാനേജുമെന്റിനോടും കേരളത്തോടും ആരാധാകരോടും നന്ദി പ്രകടിപ്പിച്ച് ജിങ്കാന്റെ പ്രതികരണവും വന്നു. വീട്ടിലേക്ക് തിരിച്ചുവരികയാണ് എന്നായിരുന്നു ജിങ്കാന്റെ പ്രതികരണം. കേരളം നല്‍കിയ സ്‌നേഹവും പിന്തുണയും ജീവിതകാലം മുഴുവന്‍ ഓര്‍ക്കുന്നതാണെന്നും ജിങ്കാന്‍ മനസ്സുതുറന്നു.