സ്‌പെയിനിന് ആദ്യജയം; നൈജറിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത നാലു ഗോളിന് 

October 10, 2017, 6:58 pm
സ്‌പെയിനിന് ആദ്യജയം; നൈജറിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത നാലു ഗോളിന് 
Football
Football
സ്‌പെയിനിന് ആദ്യജയം; നൈജറിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത നാലു ഗോളിന് 

സ്‌പെയിനിന് ആദ്യജയം; നൈജറിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത നാലു ഗോളിന് 

അണ്ടര്‍ 17 ലോകകപ്പില്‍ സ്‌പെയിനിന് ആദ്യ ജയം. ആഫ്രിക്കന്‍ കരുത്തരായ നൈജറിനെ എതിരില്ലാത്ത നാലു ഗോളികള്‍ക്ക് തകര്‍ത്താണ് സ്‌പെയിന്റെ വിജയം.

21ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യഗോള്‍ പിറന്നു. ജുവാന്‍ മിറാന്‍ഡ നല്‍കിയ പാസിനെ സ്‌പെയിന്‍ ക്യാപ്റ്റന്‍ ആബേല്‍ റൂയിസ് നൈജറിന്റെ വലകുലുക്കി. മത്സരത്തിന്റെ 42ാം മിനിറ്റില്‍ വീണ്ടും ആബേല്‍ റൂയിസിന്റെ ഗോള്‍ (2-0)

ക്യാപ്റ്റന്റെ ഇരട്ടഗോളുകളിലൂടെ കഴിഞ്ഞ മത്സരത്തില്‍ ബ്രസീലിനോടേറ്റ തോല്‍വിക്ക് നൈജറിലൂടെ പറഞ്ഞ മറുപടിയായിരുന്നു വിജയം. സ്‌പെയിനിന്റെ ആക്രമണവേഗത്തിനും പന്തടക്കത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ നൈജറിന്റെ കുട്ടികള്‍ക്കായില്ല.

ആദ്യമത്സരത്തില്‍ ബ്രസീലിനോട് എതിരില്ലാത്ത രണ്ടു ഗോളിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സ്‌പെയിനിന് ഇ്ന്ന് ജയം അനിവാര്യമായിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ ഉത്തരകൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച നൈജറിന്റേത് അപ്രതീക്ഷിത തോല്‍വിയും.

ബ്രസീലാരാധകരെക്കൊണ്ട് നിറഞ്ഞിരുന്ന ഗാലറികളില്‍ നിന്ന് സ്‌പെയിനെതിരെ കൂക്കിവിളികള്‍ ഉയരുന്നുണ്ടായിരുന്നു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും സ്‌പെയിന്റെ പ്രതിരോധങ്ങള്‍ക്ക് തടയിടാന്‍ നൈജറിന് സാധിച്ചില്ല. 82ാം മിനിറ്റില്‍ സെര്‍ജിയോ ഗോമസിന്റെ നാലാം ഗോള്‍. മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് സ്‌പെയിന്‍ ജയം.

അണ്ടര്‍ 17 ലോകകപ്പ് ചരിത്രത്തില്‍ സ്‌പെയിന്‍ 102 ഗോളുകള്‍ തികച്ച മത്സരമായിരുന്നു കൊച്ചിയിലേത്. കൊച്ചിയില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ ഉത്തരകൊറിയയയാണ് സ്‌പെയിന്റെ എതിരാളി. കൊറിയയോട് ജയിച്ചാല്‍ മാത്രമേ സ്‌പെയിനിന് പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താനാകൂ.

സ്‌പെയിനിനോട് തോറ്റെങ്കിലും രണ്ടു മത്സരങ്ങൡ നിന്നായി മൂന്ന് പോയിന്റുകള്‍ നേടിയ നൈജറിന് ഇപ്പോഴും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയ്ക്കു വകയുണ്ട്. അന്റാണിയോ ബ്ലാങ്കോ, മുഹമ്മദ് മൗക്ലിസ് ന്നിവരെ മധ്യനിരയിലും ക്യാപ്റ്റന്‍ ആബേല്‍ റൂയിസ് സെസാര്‍ ഗലാബര്‍ട്ട് എന്നിവരെ മധ്യനിരയിലും, ഫെറാന്‍ ടോറസ്, സെര്‍ജിയോ ഗോമസ് എന്നിവരെ ഇരു വിങ്ങുകളിലുമായി നിയോഗിച്ച സ്പാനിഷ് പരിശീലകന്‍ സാന്റിയുടെ കണക്കുകൂട്ടലുകളാണ് വിജയിച്ചത്.

ആക്രമണത്തിനൊപ്പം പ്രതിരോധത്തിനും തുല്യ പ്രാധാന്യം നല്‍കുന്ന 4-2-4 ശൈലിയിലാണ് സ്പയിന്‍ അണിനിരന്നത്. അതേ സമയം 4-3-3 എന്ന ശൈലിയാണ് നൈജര്‍ സ്വീകരിച്ചത്.