മെസി ബാഴ്‌സലോണ വിടുന്നില്ല; 2021 വരെ കരാര്‍ പുതുക്കും  

July 5, 2017, 8:42 pm
മെസി ബാഴ്‌സലോണ വിടുന്നില്ല; 2021 വരെ കരാര്‍ പുതുക്കും  
Football
Football
മെസി ബാഴ്‌സലോണ വിടുന്നില്ല; 2021 വരെ കരാര്‍ പുതുക്കും  

മെസി ബാഴ്‌സലോണ വിടുന്നില്ല; 2021 വരെ കരാര്‍ പുതുക്കും  

ബാഴ്‌സ വിടുന്നു എന്ന വാര്‍ത്തകളെ തള്ളി ലയണല്‍ മെസി തന്റെ പ്രിയ ടീമുമായി കരാര്‍ പുതുക്കും. 2021 വരെയാണ് മെസി ബാഴ്‌സലോണയുമായി കരാര്‍ പുതുക്കിയത്. ക്ലബ്ബ ഇന്ന് പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.

മെസ്സി വരുന്ന ആഴ്ചകളില്‍ കരാര്‍ പുതുക്കും. സീസണിനു മുന്നോടിയായി നടക്കുന്ന പരിശീലനത്തില്‍ മെസി ടീമുമായി ചേരും. എന്നാണ് ക്ലബ്ബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

അര്‍ജന്റീനിയന്‍ മെഗാസ്റ്റാറും ബാലന്‍ ഡിഓര്‍ ജേതാവുമായ മെസിയുമായി ഉണ്ടാക്കുന്ന പുതിയ കരാറിന്റെ മറ്റു കരാറുകളൊന്നും ക്ലബ്ബ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 300 മില്യണ്‍ യൂറോയ്ക്കാണ് മെസ്സി ക്ലബ്ബില്‍ തുടരുന്നത് എന്ന് സ്‌പെയിനിലെ മാര്‍സ സ്‌പോര്‍ട്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 2018 വരെയാണ് മെസിയുടെ നിലവിലെ കരാര്‍.