കാത്തിരിക്കാന്‍ വയ്യെന്ന് ജര്‍മ്മന്‍; ബ്ലാസ്റ്റേഴ്‌സിലേക്കുളള മടക്കം പ്രഖ്യാപിച്ചു

July 5, 2017, 4:50 pm
കാത്തിരിക്കാന്‍ വയ്യെന്ന് ജര്‍മ്മന്‍; ബ്ലാസ്റ്റേഴ്‌സിലേക്കുളള മടക്കം പ്രഖ്യാപിച്ചു
Football
Football
കാത്തിരിക്കാന്‍ വയ്യെന്ന് ജര്‍മ്മന്‍; ബ്ലാസ്റ്റേഴ്‌സിലേക്കുളള മടക്കം പ്രഖ്യാപിച്ചു

കാത്തിരിക്കാന്‍ വയ്യെന്ന് ജര്‍മ്മന്‍; ബ്ലാസ്റ്റേഴ്‌സിലേക്കുളള മടക്കം പ്രഖ്യാപിച്ചു

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ മൂന്ന് സീസണുകളിലെയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയിലെ നെടുന്തൂണായ അന്റോണിയോ ജെര്‍മ്മന്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് കരീബിയന്‍ വംശജനായ ഇംഗ്ലീഷ് ഫോര്‍വേഡ് ഐഎസ്എല്ലിക്കുളള മടക്കം പ്രഖ്യാപിച്ചത്. അതെസമയം ജര്‍മ്മന്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാകും എന്ന കാര്യം ക്ലബധികൃതര്‍ ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല.

2015ലെ ഐഎസ്എല്ലില്‍ കേരളത്തിനായി ആറ് ഗോളുകള്‍ നേടിയ താരമാണ് ആന്റോണിയോ ജര്‍മ്മന്‍. ബ്ലാസ്‌റ്റേഴ്‌സ് അവസാനമായിപ്പോയ സീസണില്‍ ഒറ്റയാള്‍ പോരാട്ടമാണ് ജര്‍മ്മന്‍ നടത്തിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ചവെക്കാന്‍ ജര്‍മ്മന് കഴിഞ്ഞിരുന്നില്ല.

അതെസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്താവുന്ന രണ്ട് താരങ്ങളെ തീരുമാനിച്ചു. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സികെ വിനീതിനേയും മിഡഫീല്‍ഡര്‍ മെഹ്താബ് ഹുസൈനേയും ആണ് ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയത്. ഇതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയതാരങ്ങളായ സന്ദേഷ് ജിങ്കനും റിനോ ആന്റോയും ബ്ലാസ്റ്റേഴ്സില്‍ നിന്നും വിടപറഞ്ഞു. ഇനി ഡ്രാഫ്റ്റിലൂടെ മാത്രമാണ് ഇരുവരെയും ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാനാകൂ.

കഴിഞ്ഞ സീസണിലെ ഐ എസ് എല്ലിലേയും ഐ ലീഗിലേയും ടോപ്പ് സ്‌കോറര്‍ ആയ ഇന്ത്യന്‍ താരമായിരുന്നു കണ്ണൂര്‍ സ്വദേശിയായ വിനീത്. ഫെഡറേഷന്‍ കപ്പില്‍ ബംഗളൂരു എഫ് സിക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ താരം നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മത്സരത്തില്‍ സൂപ്പര്‍ സബായി ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ ഇറങ്ങിയ വിനീതിന്റെ ഇരട്ട ഗോളുകളാണ് മോഹന്‍ ബഗാനെ മറികടന്ന് ബെംഗളൂരുവിനെ കിരീടം നേടാന്‍ സഹായിച്ചത്.

അതെസമയം മധ്യനിരയിലെ പരിചയസമ്പന്നായ കളിക്കാരനാണ് മെഹ്ത്താബ് ഹുസൈന്‍. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം താരം കാഴ്ച്ചവെച്ചിരുന്നു. ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിന്റെ താരമാണ് മെഹ്ത്താബ്.