ഗുഡ് ബൈ കോപ്പല്‍; ബ്ലാസ്റ്റേഴ്‌സിന് പുതിയ കോച്ച്

July 10, 2017, 11:09 am


ഗുഡ് ബൈ കോപ്പല്‍; ബ്ലാസ്റ്റേഴ്‌സിന് പുതിയ കോച്ച്
Football
Football


ഗുഡ് ബൈ കോപ്പല്‍; ബ്ലാസ്റ്റേഴ്‌സിന് പുതിയ കോച്ച്

ഗുഡ് ബൈ കോപ്പല്‍; ബ്ലാസ്റ്റേഴ്‌സിന് പുതിയ കോച്ച്

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ചായി മുന്‍ ഇംഗ്ലീഷ് താരവും പ്രമുഖ പരിശീലകനുമായ സ്റ്റുവര്‍ട്ട് പിയേഴ്‌സ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം മൈക്കിള്‍ ചോപ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അതെസമയം സ്റ്റുവര്‍ട്ട് പിയേഴ്‌സനുമായി ബ്ലാസ്റ്റേഴ്‌സ് അധികൃതരുടെ ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്ന് വിവിധ സ്‌പോടസ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കോച്ചിനെ തീരുമാനിക്കാനുളള കാലാവധി ഈ മാസം 15ന് അവസാനിക്കാനിരിക്കെ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും.

ഇതോടെ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കോച്ച് കോപ്പല്‍ ഈ സീസണില്‍ കേരളത്തിനൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പായി. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുന്നതില്‍ കോപ്പല്‍ പ്രധാന പങ്കാണ് വഹിച്ചത്.

മുന്‍ ഇംഗ്ലണ്ട് പ്രതിരോധ നിര താരമായിരുന്ന സ്റ്റുവര്‍ട്ട് പിയേഴ്‌സ് 78 തവണ ദേശീയ ടീം കുപ്പായം അണിഞ്ഞിട്ടുണ്ട്. അന്നത്തെ കാലത്തെ 1987-99 കാലഘട്ടത്തിലായിരുന്നു പിയേഴ്‌സ് ഇംഗ്ലീഷ് ജെഴ്‌സി അണിഞ്ഞച്. വെല്‍ഡ് സ്റ്റോണ്‍ മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റി വരെയുളള ഇംഗ്ലീഷ് ക്ലബുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ഇദ്ദേഹം.

മാഞ്ചസ്റ്റര്‍ സിറ്റിയേയും നോടിംഗ്ഹാം ഫോറസ്റ്റിനേയും ഇംഗ്ലണ്ട് അണ്ടര്‍ 21 ടീമിനേയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 2012ല്‍ ഇംഗ്ലണ്ട് ദേശീയ ടീമിന്റേയും മാനേജറായി. 2012 ഒളിമ്പിക്‌സില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ ടീമിനെ പരിശീലിപ്പിച്ചതും സ്റ്റുവര്‍ട്ട് പിയേഴ്‌സ് ആയിരുന്നു.