മര്യാദയില്ലാത്ത പോക്കായിപ്പോയി; നെയ്മറിന് ബോണസ് നല്‍കില്ലെന്ന് ബാഴ്‌സ; ‘നെയ്മര്‍ക്ക് ശേഷം ലോകാവസാനമല്ല’  

August 5, 2017, 12:15 pm
മര്യാദയില്ലാത്ത പോക്കായിപ്പോയി; നെയ്മറിന് ബോണസ് നല്‍കില്ലെന്ന് ബാഴ്‌സ; ‘നെയ്മര്‍ക്ക് ശേഷം ലോകാവസാനമല്ല’   
Football

നൗകാംപ്; റെക്കോഡ് തുകയ്ക്ക് ക്ലബ്ബ് വിട്ട് പിഎസ്ജിയില്‍ ചേക്കേറിയ നെയ്മറിന് ബോണസ് നല്‍കില്ലെന്ന് ബാഴ്‌സലോണ. 2016ല്‍ കറ്റാലന്‍ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കിയ വകയിലുള്ള 30 ദശലക്ഷം ഡോളര്‍ കൊടുക്കില്ലെന്ന് ബാഴ്‌സ അധികൃതര്‍ അറിയിച്ചു. നെയ്മര്‍ ക്ലബ്ബ് വിട്ടതില്‍ അസംതൃപ്തിയും അലോസരവുമുണ്ടെന്ന് ക്ലബ്ബ് വക്താവ് ജോസപ് വിവെസ് പറഞ്ഞു.

എല്ലാ വേര്‍പിരിയലും അലോസരപ്പെടുത്തുന്നതാണ്. പ്രത്യേകിച്ച് ക്ലബ്ബിന്റെ താല്‍പര്യത്തിന് വിരോധമായി ഏകപക്ഷീയമായ തീരുമാനത്തോടെ ഒരു കളിക്കാരന്‍ പോകുമ്പോള്‍.  
ജോസപ് വിവെസ് 

തീരുമാനത്തിലും അത് നടപ്പാക്കായ രീതിയും അലോസരപ്പെടുത്തുന്നതാണ്. കളിക്കാരന്‍ ക്ലബ്ബുമായുള്ള കരാര്‍ പാലിച്ചില്ല. കരാര്‍ ലംഘിച്ചതിനാലാണ് പുതുക്കുമ്പോള്‍ നല്‍കാറുള്ള ബോണസ് നല്‍കാത്തതെന്നും വിവെസ് വ്യക്തമാക്കി.

നെയ്മര്‍ മികച്ച കളിക്കാരനാണ്. ഞങ്ങള്‍ അയാളെ ഒരുപാട് ആസ്വദിച്ചു. പക്ഷെ ലോകം നെയ്മറിന് ശേഷം അവസാനിക്കില്ല. 
ജോസപ് വിവെസ്  

ഇങ്ങനെയുള്ള സാഹചര്യത്തിലൂടെ ബാഴ്‌സലോണ മുമ്പും കടന്നുപോയിട്ടുണ്ട്. ക്ലബ്ബ് മുന്നോട്ട് പോയിട്ടുണ്ട്, വീണ്ടും വളര്‍ന്നിട്ടുണ്ട്, മുമ്പത്തേക്കാളേറെ വിശ്വജനീനമായിട്ടുണ്ട്. മെസ്സിയും സുവരാസും അടങ്ങുന്ന കറ്റാലന്‍ ടീം ലാലിഗയിലെയും ചാംപ്യന്‍സ് ലീഗിലും കഴിഞ്ഞ സീസണിലുണ്ടായ തിരിച്ചടിയില്‍ നിന്നും തിരിച്ചുവരവ് നടത്തുമെന്നും വിവെസ് വ്യക്തമാക്കി.

ഫ്രഞ്ച് ക്ലബ്ബിലേക്കുള്ള നെയ്മറിന്റെ ചുവടുമാറ്റം മൈതാനത്തില്‍ മാത്രമല്ല ബാഴ്‌സയ്ക്ക് തിരിച്ചടി നല്‍കിയത്. ലോകത്തെ ഏറ്റവും മുന്‍നിരയിലുള്ള, സമ്പന്നമായ ക്ലബ്ബുകളില്‍ ഒന്ന് എന്ന നിലയിലുളള കീര്‍ത്തിയെയും അത് ബാധിക്കും.

17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കറ്റാലന്‍ ക്ലബ്ബിന് സമാന അനുഭവം ഉണ്ടായത്. അന്ന് ഏറ്റവും വിലയേറിയ താരമായ ലൂയിസ് ഫിഗോയെയാണ് ബാഴ്‌സയ്ക്ക് നഷ്ടമായത്. റെക്കോഡ് തുകയ്ക്ക് ചിരവൈരികളായ റയല്‍ മാഡ്രിഡാണ് ഫിഗോയെ കൊണ്ടുപോയത്.