കൊമ്പന്‍മാരെ കൂടാതെ ഇനി തിരുവനന്തപുരത്ത് നിന്നും ടീമെത്തും; ഐഎസ്എല്ലിനെ ഇളക്കി മറിക്കാന്‍ 

May 11, 2017, 10:09 pm
 കൊമ്പന്‍മാരെ കൂടാതെ ഇനി തിരുവനന്തപുരത്ത് നിന്നും ടീമെത്തും; ഐഎസ്എല്ലിനെ ഇളക്കി മറിക്കാന്‍ 
Football
Football
 കൊമ്പന്‍മാരെ കൂടാതെ ഇനി തിരുവനന്തപുരത്ത് നിന്നും ടീമെത്തും; ഐഎസ്എല്ലിനെ ഇളക്കി മറിക്കാന്‍ 

കൊമ്പന്‍മാരെ കൂടാതെ ഇനി തിരുവനന്തപുരത്ത് നിന്നും ടീമെത്തും; ഐഎസ്എല്ലിനെ ഇളക്കി മറിക്കാന്‍ 

കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ ഇനി തിരുവനന്തപുരത്ത് നിന്നും ടീമെത്തും ഐഎസ്എല്ലിനെ ആവേശത്തിലാഴ്ത്താന്‍. അടുത്ത സീസണില്‍ മൂന്ന് ടീമുകളെ ഉള്‍പ്പെടുത്താന്‍ ഐഎസ്എല്‍ മാനേജ്‌മെന്റ് തീരുമാനിച്ചതില്‍ ഒരു നഗരമായാണ് തിരുവനന്തപുരമുള്ളത്.

തിരുവനന്തപുരത്തെ കൂടാതെ അഹമ്മദാബാദ്, ബംഗളൂരു, കട്ടക്ക്, ദുര്‍ഗാപുര്‍, ഹൈദരാബാദ്, ജംഷഡ്പുര്‍, കൊല്‍ക്കത്ത, റാഞ്ചി എന്നീ നഗരങ്ങളാണ് ലേലത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മേയ് 24 വരെയാണ് അപേക്ഷ സമര്‍പ്പിക്കാം.

കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ മികച്ച പ്രകടനം നടത്തുന്നത് കൂടിയാണ് തിരുവനന്തപുരം ലേലപട്ടികയില്‍ ഉള്‍പ്പെടാനുള്ള കാരണം. ഈ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുക.