ജെയിംസിന്റെ ഫോട്ടോ കണ്ട് ആരാധകര്‍ക്കു കണ്‍ഫ്യൂഷന്‍; ഇത് ഫുട്‌ബോളോ അതോ ഹൈജംപോ?

September 13, 2017, 5:23 pm
ജെയിംസിന്റെ ഫോട്ടോ കണ്ട് ആരാധകര്‍ക്കു കണ്‍ഫ്യൂഷന്‍; ഇത് ഫുട്‌ബോളോ അതോ ഹൈജംപോ?
Football
Football
ജെയിംസിന്റെ ഫോട്ടോ കണ്ട് ആരാധകര്‍ക്കു കണ്‍ഫ്യൂഷന്‍; ഇത് ഫുട്‌ബോളോ അതോ ഹൈജംപോ?

ജെയിംസിന്റെ ഫോട്ടോ കണ്ട് ആരാധകര്‍ക്കു കണ്‍ഫ്യൂഷന്‍; ഇത് ഫുട്‌ബോളോ അതോ ഹൈജംപോ?

റയല്‍ മാഡ്രിഡില്‍ നിന്നും ഈ സീസണില്‍ ലോണിന് ബയേണ്‍ മ്യൂണിക്കില്‍ എത്തിയ കൊളംബിയന്‍ താരം ജയിംസ് റോഡ്രീഗസിന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച. ബെല്‍ജിയം ക്ലബ്ബ് ആണ്ടര്‍ലെക്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ജയിച്ച മത്സരത്തില്‍ ബയേണ്‍ താരത്തിന്റെ മിന്നുന്ന ഫോട്ടോയാണ് ഈ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയിരിക്കുന്നത്.

ഒരാളുടെ ഉയരത്തില്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ചാടുന്നതാണ് ഫോട്ടോ. ജയിംസിന്റെ ചാട്ടം ഫിസിക്‌സിലെ ഏതു നിയമമാണെന്നാണ് ഫോട്ടോ പങ്കുവെച്ചു ആരാധകര്‍ ചോദിക്കുന്നത്. ജയിംസ് ഇനി സൂപ്പര്‍മാനാണോ എന്ന സംശയവും ചില വിരുതന്മാര്‍ക്കുണ്ട്.

ബെല്‍ജിയം താരം ഫെല്ലിയാനിയുടെ 'ചളുങ്ങിയ' മുഖം, പിഎസ്ജിക്കെതിരേ അവിശ്വസനീയ തിരിച്ചുവരവ് ആഘോഷിക്കുന്ന മെസി, ആറ് ഡിഫന്റേഴ്‌സിനൊപ്പമുള്ള മറഡോണ, ബോബി മൂറും പെലെയും ജെഴ്‌സി കൈമാറ്റം എന്നീ ചിത്രങ്ങളുടെ നിരയിലേക്കാണ് ജയിംസിന്റെ ഫോട്ടോയും താരതമ്യപ്പെടുത്തുന്നത്.