ഗ്രൂപ്പ് ചാംപ്യന്‍മാരായി പരാഗ്വെ, മാലിയും പ്രീ ക്വാര്‍ട്ടറില്‍

October 12, 2017, 10:03 pm
ഗ്രൂപ്പ് ചാംപ്യന്‍മാരായി പരാഗ്വെ, മാലിയും പ്രീ ക്വാര്‍ട്ടറില്‍
Football
Football
ഗ്രൂപ്പ് ചാംപ്യന്‍മാരായി പരാഗ്വെ, മാലിയും പ്രീ ക്വാര്‍ട്ടറില്‍

ഗ്രൂപ്പ് ചാംപ്യന്‍മാരായി പരാഗ്വെ, മാലിയും പ്രീ ക്വാര്‍ട്ടറില്‍

അണ്ടര്‍ 17 ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ പരാഗ്വെയും മാലിയും ഇടം നേടി. തുര്‍ക്കിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു പരാജയപ്പെടുത്തി ബി ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് പരാഗ്വെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ന്യൂസിലന്‍ഡിനെ 3-1നു തോല്‍പ്പിച്ചു മാലിയും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

41-ാം മിനുട്ടില്‍ ജിയോവാനി ബൊഗാഡോ, 43-ാം മിനുട്ടില്‍ ഫെര്‍നാന്‍ഡോ കാര്‍ഡോസോ, 61-ാം മിനുട്ടില്‍ അന്റോണിയോ ഗലിയാനോ എന്നിവരാണ് പാരഗ്വായുടെ ഗോളിനുടമകള്‍. മത്സരത്തിന്റെ അവസാന മിനിറ്റില്‍ തുര്‍ക്കി കരീം കെസ്ഗിനിലൂടെ ആശ്വാസ ഗോള്‍ നേടി.

ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് മാലി പ്രീക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാലി പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 18-ാം മിനിറ്റില്‍ സലാം ജിദൗവും 50-ാം മിനുട്ടില്‍ ജെമോസ ട്രാവോറും 82-ാം മിനുട്ടില്‍ ലസ്സാന എന്‍ഡേയും മാലിക്കായി ലക്ഷ്യം കണ്ടു. ചാള്‍സ് സ്പ്രാഗാണ് ന്യൂസിലാന്‍ഡിന്റെ ഗോള്‍ നേടിയത്. 16 ഒക്ടോബറിനാകും പരാഗ്വേയുടെ പ്രീക്വാര്‍ട്ടര്‍ മത്സരം. മാലിയുടെ പ്രീക്വാര്‍ട്ടര്‍ മത്സരം 17ന് ആയിരിക്കും.