കാനറികള്‍ കൊച്ചിയില്‍ ഇറങ്ങും; അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലിന് രണ്ട് മത്സരം  

July 7, 2017, 7:53 pm
കാനറികള്‍ കൊച്ചിയില്‍ ഇറങ്ങും; അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലിന് രണ്ട് മത്സരം  
Football
Football
കാനറികള്‍ കൊച്ചിയില്‍ ഇറങ്ങും; അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലിന് രണ്ട് മത്സരം  

കാനറികള്‍ കൊച്ചിയില്‍ ഇറങ്ങും; അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലിന് രണ്ട് മത്സരം  

കൊച്ചി: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകക്കപ്പിന് വേണ്ടിയുള്ള ടീമുകളുടെയും ഗ്രൂപ്പുകളുടെയും നറുക്കെടുപ്പ് കഴിഞ്ഞു. ബ്രസീലിന് രണ്ട് മത്സരങ്ങളാണ് കൊച്ചിയിലുള്ളത്. ഒക്ടോബര്‍ ഏഴിനും പത്തിനുമാണ് ബ്രസീലിന്റെ കളികള്‍. ഏഴിന് സ്‌പെയിനും ബ്രസീലും തമ്മിലാണ് കൊച്ചിയില്‍ മാറ്റുരയ്ക്കുക.

ഇന്ത്യയുടെ ആദ്യ മത്സരം അമേരിക്കയ്ക്ക് എതിരെയാണ്. ഒക്ടോബര്‍ ആറിന് ഡല്‍ഹിയില്‍ വെച്ചാണ് മത്സരം. ഉദ്ഘാടനമത്സരം ഡല്‍ഹിയില്‍ ഘാനയും കൊളംബിയയും തമ്മില്‍ നടക്കും. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ഇന്ത്യയ്‌ക്കൊപ്പം യു.എസ്.എയും കൊളംബിയയും ഘാനയുമാണുളളത്.

ഗ്രൂപ്പ് ബിയില്‍ പരാഗ്വായ്, മാലി, ന്യൂസിലാന്‍ഡ്, തുര്‍ക്കി ടീമുകളാണുള്ളത്. സി ഗ്രൂപ്പില്‍ ഇറാന്‍, ഗിനിയ, ജര്‍മനി, കോസ്റ്റാറിക്ക എന്നീ ടീമുകള്‍. ഉത്തരകൊറിയ, നൈജര്‍, ബ്രസീല്‍, സ്‌പെയിന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് ഡിയില്‍ ഉള്ളത്. ഗ്രൂപ്പ് ഡി മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുക. ഹോണ്ടുറാസ്, ജപ്പാന്‍, ന്യൂ കാലഡോണിയ, ഫ്രാന്‍സ് ടീമുകള്‍ ഗ്രൂപ്പ് ഇയില്‍. ഇറാഖ്, മെക്‌സിക്കോ, ചിലി, ഇംഗ്ലണ്ട് ടീമുകളാണ് ഗ്രൂപ്പ് എഫില്‍ ഉള്ളത്.