‘അത് ഒരു കടുത്ത തീരുമാനമായിരുന്നു’; മനസ് തുറന്ന്, ബാഴ്‌സലോണയ്ക്കും ആരാധകര്‍ക്കും വിട പറഞ്ഞ് നെയ്മര്‍  

August 4, 2017, 2:21 pm
‘അത് ഒരു കടുത്ത തീരുമാനമായിരുന്നു’; മനസ് തുറന്ന്, ബാഴ്‌സലോണയ്ക്കും ആരാധകര്‍ക്കും വിട പറഞ്ഞ് നെയ്മര്‍  
Football
Football
‘അത് ഒരു കടുത്ത തീരുമാനമായിരുന്നു’; മനസ് തുറന്ന്, ബാഴ്‌സലോണയ്ക്കും ആരാധകര്‍ക്കും വിട പറഞ്ഞ് നെയ്മര്‍  

‘അത് ഒരു കടുത്ത തീരുമാനമായിരുന്നു’; മനസ് തുറന്ന്, ബാഴ്‌സലോണയ്ക്കും ആരാധകര്‍ക്കും വിട പറഞ്ഞ് നെയ്മര്‍  

ബാഴ്‌സലോണയോടും ആരാധകരോടും വിടപറഞ്ഞും മനസ് തുറന്നും നെയ്മറിന്റെ വീഡിയോ. പാരിസ് സെയ്ന്റ് ജെര്‍മെയ്‌നിലേക്ക് പോകാനുള്ള തീരുമാനം അതി കഠിനമായിരുന്നെന്ന് നെയ്മര്‍ പറഞ്ഞു. ഒരു കായിക താരത്തിന്റെ ജീവിതം നിര്‍മ്മിക്കപ്പെടുന്നത് വെല്ലുവിളികളിലൂടെയാണ് ചിലത് നമുക്ക് കിട്ടുന്നതാണ്, മറ്റു ചിലവ നമ്മുടെ തീരുമാനത്തിന്റെ ഫലങ്ങളാണ്. കരിയറിനെ ജ്വലിപ്പിച്ച് നിലനിര്‍ത്താനാവുന്ന തരത്തിലുള്ളത്. തീവ്രമാണെങ്കിലും അത് നീണ്ടുനില്‍ക്കുന്നതല്ലെന്നും നെയ്മര്‍ പറഞ്ഞു.

ഒരു വെല്ലുവിളിയ്ക്കും അപ്പുറത്തായിരുന്നു ബാഴ്‌സലോണ. താരങ്ങളോടൊപ്പം വീഡിയോ ഗെയിമില്‍ മാത്രം കളിച്ച ഒരു കുട്ടിയുടെ സ്വപ്‌നമായിരുന്നു അത്. 21 വയസ്സുള്ളപ്പോഴാണ് ഞാന്‍ കാറ്റലോണിയയില്‍ എത്തുന്നത്, നിറയെ വെല്ലുവിളികളുമായി. 
നെയ്മര്‍ 

ആരാധ്യവിഗ്രഹങ്ങളായ മെസ്സി, വാല്‍ഡസ്, സാവി, ഇനിയേസ്റ്റ, പുയോള്‍, പിക്വെ, ബുസ്‌കെറ്റ്‌സ് എന്നിവരോടൊപ്പമുള്ള ക്ലബ്ബിലെ ആദ്യ ദിനങ്ങള്‍ ഇപ്പോഴും തനിക്ക് ഓര്‍ക്കാനാകും. ഒരു ക്ലബ്ബിനേക്കാളും അപ്പുറത്തായ ക്ലബ്ബിന് വേണ്ടി കളിക്കാനിറങ്ങാന്‍ കാത്തിരുന്നതും. ബാഴ്‌സലോണ കാറ്റലോണിയയെ പ്രതിനിധീകരിക്കുന്ന ഒരു രാജ്യമാണ്. താന്‍ ജീവിതത്തില്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച കളിക്കാരനൊപ്പം കളിക്കാന്‍ സാധിക്കുക എന്ന ബഹുമതിയും തനിക്ക് ലഭിച്ചു. ലയണല്‍ മെസ്സിയെ പോലെയൊരാളെ ജീവിച്ചിരിക്കെ ഇനി കാണാനാകുമെന്ന് തോന്നുന്നില്ല. കളത്തിലും പുറത്തും മെസ്സി തന്റെ സുഹൃത്തായിരുന്നു. മെസ്സിയോടൊപ്പം കളിക്കാന്‍ കഴിഞ്ഞത് ബഹുമതിയാണെന്ന് പോര്‍ട്ടുഗീസ് ഭാഷയിലും നെയ്മര്‍ ആവര്‍ത്തിച്ചു.

മെസ്സിയോടും നെയ്മറിനോടുമൊപ്പം താന്‍ ചരിത്രം രചിച്ച ഒരു ത്രയം സൃഷ്ടിച്ചു. ഒരു കായിക താരത്തിന് നേടാനാകുന്നതെല്ലാം നേടി. അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ ജീവിച്ചു. ഒരു നഗരത്തിനും അപ്പുറത്തായ നഗരത്തില്‍ ജീവിച്ചു. അതൊരു ജന്മനാടാണ്. താന്‍ ബാഴ്‌സലോണയെയും കാറ്റലോണിയയെും സ്‌നേഹിക്കുന്നു.

പിതാവിന്റെ എതിര്‍പ്പ് മറികടന്നാണ് താന്‍ പിഎസ്ജിയിലേക്ക് പോകുന്നതെന്നും നെയ്മര്‍ പറഞ്ഞു. പിഎസ്ജിയുടെ പ്രപ്പോസല്‍ സ്വീകരിച്ചത് പുതിയ നേട്ടങ്ങള്‍ക്കായും ആരാധകര്‍ ആഗ്രഹിക്കുന്ന ടൈറ്റിലുകള്‍ ക്ലബ്ബിന് വേണ്ടി നേടാനുമാണ്. അവര്‍ മുന്നോട്ട് വച്ചത് വെല്ലുവിളി നിറഞ്ഞ ഒരു കരിയറാണ് അത് സ്വീകരിക്കുകയായിരുന്നു. ബ്ലോഗ്രാനയിലെ ആള്‍ക്കൂട്ടത്തിനും ഡ്രസിങ് റൂമില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്കും നന്ദി.

പോകാനുള്ള സമയമായി എന്നെനിക്ക് തോന്നുന്നു. വരും വര്‍ഷങ്ങളില്‍ പിഎസ്ജിയായിരിക്കും എന്റെ വീട്. എന്റെ ഫുട്‌ബോളിലുള്ള വിശ്വാസത്തെ ആദരിക്കാനായി ഞാന്‍ കഠിനമായി അധ്വാനിക്കും.
നെയ്മര്‍

2009 മുതല്‍ ഒപ്പമുണ്ടായിരുന്ന എല്ലാവരുടെയും പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നു. കരിയറില്‍ തന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം സഹിക്കേണ്ടി വന്ന ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇന്ന് മുതല്‍ സമാധാനിക്കാമെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

അതികഠിനമായ ഒരു തീരുമാനമായിരുന്നു അത്. പക്ഷെ കഴിഞ്ഞ 25 വര്‍ഷം കൊണ്ട് ഞാന്‍ ആര്‍ജ്ജിച്ച പക്വതയില്‍ നിന്നുണ്ടായതാണ് ആ തീരുമാനം. ബാഴ്‌സലോണ, എല്ലാത്തിനും നന്ദി. പിഎസ്ജി, ഞാന്‍ വരുന്നു.
നെയ്മര്‍

തന്റെ ഫോണിലെ വരികള്‍ വായിക്കുന്നതിനോടൊപ്പം ബാഴ്‌സലോണയിലെ ദൃശ്യങ്ങളും നെയ്മര്‍ പങ്കുവെച്ചു.