ആ വാര്‍ത്ത വ്യാജം; ഖത്തര്‍ ലോകകപ്പ് മാറ്റാന്‍ ‘പടയൊരുക്കമില്ല’

July 17, 2017, 11:07 am


ആ വാര്‍ത്ത വ്യാജം; ഖത്തര്‍ ലോകകപ്പ് മാറ്റാന്‍ ‘പടയൊരുക്കമില്ല’
Football
Football


ആ വാര്‍ത്ത വ്യാജം; ഖത്തര്‍ ലോകകപ്പ് മാറ്റാന്‍ ‘പടയൊരുക്കമില്ല’

ആ വാര്‍ത്ത വ്യാജം; ഖത്തര്‍ ലോകകപ്പ് മാറ്റാന്‍ ‘പടയൊരുക്കമില്ല’

2022ലെ ഫുട്‌ബോള്‍ ലോകകപ്പ് ഖത്തറില്‍ നിന്നും മാറ്റിവെക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ചേര്‍ന്ന് കത്തെഴുതിയതായുളള വാര്‍ത്ത വ്യാജം. വാര്‍ത്ത പുറത്ത് വിട്ടെന്ന് പറയപ്പെടുന്ന സ്വിസ് വെബ് സൈറ്റിന്റെ സഹ ഉടമസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സൈറ്റിന്റെ വ്യാജ പതിപ്പിലാണത്രെ ഇത്തരമൊരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.

ഖത്തറുമായി നയതന്ത്ര ബന്ധം റദ്ദാക്കിയ സൗദി അറേബ്യ , യമന്‍, മൗറിത്താനിയ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ ആറ് അറബ് രാജ്യങ്ങളാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് കത്തെഴുതിയിരിക്കുന്നെന്നായിരുന്നു വാര്‍ത്ത. സ്വിറ്റ്‌സര്‍ലന്റ് വെബ്‌സൈറ്റായ ദ ലോക്കല്‍ ആണ് ഇക്കാര്യം പുറത്ത് വിട്ടതെന്നുമായിരുന്നു പ്രചാരണം.

എന്നാല്‍ ഇങ്ങനെയൊരു കത്ത് ലഭിച്ച കാര്യം ഫിഫ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഖത്തര്‍ ഭീകരവാദത്തിന്റെ ആസ്ഥാനമാണെന്ന ആരോപണമുന്നയിച്ചാണ് അറബ് രാജ്യങ്ങളുടെ നീക്കമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫിഫയുടെ 85 ആം ആര്‍ട്ടിക്കിള്‍ അനുസരിച്ച് അടിയന്തിരമായ സാഹചര്യങ്ങളില്‍ ലോകകപ്പ് വേദികള്‍ മാറ്റാമെന്ന വകുപ്പുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് രാജ്യങ്ങളുടെ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'ദ ലോക്കലില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത പുറത്ത് വന്നിട്ടില്ല. ഇത്തരത്തിലൊരു അവകാശവാദം ഞങ്ങള്‍ എവിടെയും ഉയര്‍ത്തിയിട്ടില്ല' ലോക്കല്‍ സഹഉടമ ജയിംസ് സാവേജിനെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കത്തിനെ കുറിച്ചറിയില്ലെന്ന് ഖത്തറും പ്രതികരിച്ചു. എന്നാല്‍ സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അത്തരം നീക്കങ്ങള്‍ക്ക് മുതിരാന്‍ സാധ്യതയുണ്ടെന്ന് തങ്ങള്‍ക്കറിയാമെന്നും ഖത്തര്‍ കൂട്ടിച്ചേര്‍ത്തു.

സ്റ്റേഡിയം നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തര്‍ തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത വന്നത്. കഴിഞ്ഞ മാസമാണ് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ആറ് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ നയതന്ത്ര ഉപരോധം പ്രഖ്യാപിച്ചത്.