ഇടങ്കാല്‍ മികവ് മെസി കഴിഞ്ഞാല്‍ പിന്നെ ആര്‍ക്ക്? മാഡ്രിഡ് പരിശീലകന്‍ സിദാന്‍ ഉത്തരം പറയുന്നു 

September 12, 2017, 4:52 pm
ഇടങ്കാല്‍ മികവ് മെസി കഴിഞ്ഞാല്‍ പിന്നെ ആര്‍ക്ക്?  മാഡ്രിഡ് പരിശീലകന്‍ സിദാന്‍ ഉത്തരം പറയുന്നു 
Football
Football
ഇടങ്കാല്‍ മികവ് മെസി കഴിഞ്ഞാല്‍ പിന്നെ ആര്‍ക്ക്?  മാഡ്രിഡ് പരിശീലകന്‍ സിദാന്‍ ഉത്തരം പറയുന്നു 

ഇടങ്കാല്‍ മികവ് മെസി കഴിഞ്ഞാല്‍ പിന്നെ ആര്‍ക്ക്? മാഡ്രിഡ് പരിശീലകന്‍ സിദാന്‍ ഉത്തരം പറയുന്നു 

ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള പല കാര്യങ്ങളും വസ്തുക്കളുമുണ്ടാകും. എന്നാല്‍ ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും വിലപിടിപ്പുള്ളതെന്താണെന്നു ചോദിച്ചാല്‍ ലയണല്‍ മെസിയുടെ ഇടങ്കാല്‍ എന്നു പറയേണ്ടി വരും. അത്രയും പ്രാധാന്യമുണ്ട് മെസിയുടെ ഇടത്തെ കാലിന്. കാലു കൊണ്ടു മെസി മൈതാനത്ത് കവിത രചിക്കുമ്പോള്‍ അതില്‍ പേനയാണ് മെസിയുടെ ഇടങ്കാല്‍. ഇടങ്കാലാണ് മെസിയുടെ ഏറ്റവും വലിയ ശക്തിയെന്നാണ് പറയപ്പെടുന്നത്.

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ കുന്തമുനയായ താരത്തിന്റെ കളിയില്‍ ഏറ്റവും നിര്‍ണായകമാകുന്നത് ഈ കാലുകളാണ്. ആറു പേരെ ട്രിബിള്‍ ചെയ്തു കയറാനും പോസ്റ്റിന്റെ മൂലകളിലേക്കു പന്തിനെ തിരിച്ചു വിടാനും മെസിയുടെ ഇടതു കാല്‍ മാത്രം മതിയെന്നാണ് താരങ്ങളും സ്വകാര്യമായി പറയുന്നത്.

ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായിരുന്ന റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദീന്‍ സിദാനും മെസിയുടെ ഇടങ്കാലിനെ കുറിച്ചു സംശയമില്ല. എന്നാല്‍, മാഡ്രിഡിന്റെ പുതിയ താരോദയത്തിന്റെ ഇടങ്കാലും മെസിയുടെതിനു സമാനമാണെന്നാണ് സിദാന്റെ പക്ഷം. സ്പാനിഷ് താരം മാര്‍ക്കോ അസെന്‍സിയോയുടെ ഇടങ്കാലുകളാണ് മെസിയുടെതു കഴിഞ്ഞാല്‍ സിദാന്‍ ഏറ്റവും മികച്ചതെന്നു വിശേഷിപ്പിക്കുന്നത്.

മെസിക്കു ശേഷം ഇത്രയും മികച്ച ഒരു ഇടങ്കാലന്‍ പ്രതിഭയെ കണ്ടിട്ടില്ലെന്ന് സിദാന്‍ പറഞ്ഞു. മെസിയുമായി താരതമ്യം ചെയ്തതില്‍ അത്ഭുതപ്പെട്ടു.-
മാര്‍ക്കോ അസെന്‍സിയോ 

ഈ സീസണില്‍ മാഡ്രിഡിനായി ആറു മത്സരങ്ങളില്‍ നിന്ന് നാലു ഗോളുകള്‍ നേടി ആരാധകരെയും ഫുട്‌ബോള്‍ പണ്ഡിതരെയും ഞെട്ടിച്ച പ്രതിഭയാണ് 21 കാരനായ അസെന്‍സിയോ. താരത്തിന്റെ പ്രകടനത്തില്‍ സിദാനും നൂറു ശതമാനം സംതൃപ്തനാണ്.