ഫിലിപ്പ് കുട്ടീന്യോക്കായി പിടിവലി; ബാഴ്‌സ-റയല്‍ പോര് വീണ്ടും 

April 17, 2017, 3:56 pm
ഫിലിപ്പ് കുട്ടീന്യോക്കായി പിടിവലി; ബാഴ്‌സ-റയല്‍ പോര് വീണ്ടും 
Football
Football
ഫിലിപ്പ് കുട്ടീന്യോക്കായി പിടിവലി; ബാഴ്‌സ-റയല്‍ പോര് വീണ്ടും 

ഫിലിപ്പ് കുട്ടീന്യോക്കായി പിടിവലി; ബാഴ്‌സ-റയല്‍ പോര് വീണ്ടും 

മാഡ്രിഡ്: ലാലിഗയില്‍ എല്‍ ക്ലാസിക്കേയ്ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബാഴ്‌സലോണ വിറളി പിടിപ്പിക്കുന്ന മറ്റൊരു നീക്കവുമായി റയല്‍ മാഡ്രിഡ്. ഈ സമ്മറിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ബാഴ്‌സയിലെത്തുമെന്ന് കരുതുന്ന ലിവര്‍പൂളിന്റെ ബ്രസീല്‍ താരം ഫിലിപ്പ് കുട്ടീന്യോയെ റയലിലെത്തിക്കാനുളള നീക്കമാണ് കോച്ച് സിനദീന്‍ സിദാന്‍ നടത്തുന്നത്.

ഇതിനായി മാഡ്രിഡ് ക്ലബ് നീക്കങ്ങള്‍ ആരംഭിച്ചതായി സ്പാനിഷ് ദിനപത്ര ദിയാരിയോ ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിലിപ്പ് കുട്ടീന്യോയെ ലക്ഷ്യമാക്കി റയലും രംഗത്തെത്തുന്നതോടെ താരത്തിനായി ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ കനത്ത പോരാട്ടം നടക്കാനാണ് സാധ്യത.

കുറച്ച് നാളുകളായി ഫിലിപ്പ് കുട്ടീന്യോയെ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ ശ്രമം തുടങ്ങിയിട്ട്. ഇതിനായി കാറ്റാലന്‍ ക്ലബ് ലിവര്‍പൂള്‍ അധികൃതരുമായി ചര്‍ച്ച തുടങ്ങിയെങ്കിലും അവര്‍ തങ്ങളുടെ സൂപ്പര്‍ താരത്തെ കൈമാറാന്‍ അത്ര താല്‍പര്യം പ്രകടിപ്പിച്ചില്ല. ഏതുവിധേനയും താരത്തെ ടീമിലെത്തിക്കാനാണ് ബാഴ്‌സ ആലോചിക്കുന്നത്.

2013ലാണ് ഫിലിപ്പ് കുട്ടീന്യോ ലിവര്‍പൂള്‍ ക്ലബിലെത്തിയത്. 8.5 മില്യണ്‍ യൂറോയ്ക്ക് ഇന്ററില്‍ നിന്നായിരുന്നു കുട്ടീന്യോയുടെ വരവ്. കഴിഞ്ഞ രണ്ട് സീസണിലും ലിവര്‍പൂളിനായി തകര്‍പ്പന്‍ പ്രകടനമാണ് കുട്ടീന്യോ കാഴ്്ച്ചവെച്ചത്.