റോജര്‍ ഫെഡററിന് ആദരം നല്‍കി മാസ്റ്റര്‍ ബ്ലാസ്റ്റര്‍; ‘ഫെഡറര്‍ വിനയാന്വിതനായ മനുഷ്യന്‍’ 

July 15, 2017, 8:45 pm
റോജര്‍ ഫെഡററിന് ആദരം നല്‍കി മാസ്റ്റര്‍ ബ്ലാസ്റ്റര്‍; ‘ഫെഡറര്‍ വിനയാന്വിതനായ മനുഷ്യന്‍’ 
Sport
Sport
റോജര്‍ ഫെഡററിന് ആദരം നല്‍കി മാസ്റ്റര്‍ ബ്ലാസ്റ്റര്‍; ‘ഫെഡറര്‍ വിനയാന്വിതനായ മനുഷ്യന്‍’ 

റോജര്‍ ഫെഡററിന് ആദരം നല്‍കി മാസ്റ്റര്‍ ബ്ലാസ്റ്റര്‍; ‘ഫെഡറര്‍ വിനയാന്വിതനായ മനുഷ്യന്‍’ 

കായിക രംഗത്തെ രണ്ട് ഇതിഹാസങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും റോജര്‍ ഫെഡററും. വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കടന്ന റോജര്‍ ഫെഡററിന്റെ പ്രകടനം കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ഗംാഗുലിയും ലക്ഷ്മണും എത്തിയിരുന്നു.

ഇവിടെ വച്ച് സച്ചിന്‍ റോജര്‍ ഫെഡറര്‍ക്ക് ആദരം അര്‍പ്പിച്ച് സംസാരിച്ചു. സച്ചിന്‍ ഫെഡററിന്റെ വലിയ ആരാധകനാണ്. സെമി ഫൈനല്‍ പ്രകടനം കാണാന്‍ സച്ചിന്‍ എത്തിയപ്പോള്‍ ഫെഡററെ കുറിച്ച് സംസാരിച്ചു. ഇവിടെ എത്തുക എന്നത് എനിക്ക് എപ്പോഴും വളരേയെറെ പ്രത്യേകത നിറഞ്ഞതാണ്. വിംബിള്‍ഡണിന്റെ മാത്രം ആരാധകനല്ല, ടെന്നീസിന്റെ തന്നെ ആരാധകനാണ് ഞാന്‍. കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ ഫെഡറ്ററുടെ പ്രകടനം ഞാന്‍ കാണുന്നു. അത് കൊണ്ട് തന്നെ ഇപ്പോള്‍ ഞാന്‍ വീണ്ടും ഇവിടെ എത്തിയിരിക്കുന്നുവെന്ന് സച്ചിന്‍ പറഞ്ഞു.

ഒരു കായികതാരവും ടെന്നീസ് കളിക്കാരനുമായ ഒരാള്‍ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ടാവും. പക്ഷെ എനിക്ക് ഫെഡററെ വളരെ വ്യക്തിപരമായി അറിയാം മാത്രമല്ല ഒരു വ്യക്തിയെന്നതിനുമപ്പുറത്തേക്ക് ഞാന്‍ ആരാധിക്കുന്നു. ഫെഡറര്‍ വളരെ നന്നായി പെരുമാറുകയും, വിനയാന്വിതനും ആയ വ്യക്തിയായതിനാല്‍ തന്നെ അദ്ദേഹത്തെ വളരെയേറെ ഇഷ്ടമാണെന്നും സച്ചിന്‍ പറഞ്ഞു.