പ്രായം നൂറ്റൊന്നു കടന്നു; പരമേശ്വരന് എട്ടുകിലോമീറ്റര്‍ ഓട്ടമൊക്കെ വെറും കുട്ടിക്കളി 

November 12, 2017, 6:06 pm
പ്രായം നൂറ്റൊന്നു കടന്നു; പരമേശ്വരന് എട്ടുകിലോമീറ്റര്‍ ഓട്ടമൊക്കെ വെറും കുട്ടിക്കളി 
Sport News
Sport News
പ്രായം നൂറ്റൊന്നു കടന്നു; പരമേശ്വരന് എട്ടുകിലോമീറ്റര്‍ ഓട്ടമൊക്കെ വെറും കുട്ടിക്കളി 

പ്രായം നൂറ്റൊന്നു കടന്നു; പരമേശ്വരന് എട്ടുകിലോമീറ്റര്‍ ഓട്ടമൊക്കെ വെറും കുട്ടിക്കളി 

കൊച്ചിയില്‍ സ്‌പൈസ് കോസ്റ്റ് മാരത്തണില്‍ ഓടാന്‍ ആയിരക്കണക്കിന് ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ഇവരെക്കാളേറെ താരമായ ഒരാളുണ്ട്. നൂറ്റിയൊന്ന് വയസ്സുള്ള കൊച്ചി സ്വദേശി പരമേശ്വരന്‍ മൂത്തത്. പരമേശ്വരന്‍ ഇതാദ്യമായല്ല മാരത്തണില്‍ പങ്കെടുക്കുന്നത്. നേരത്തെയും നിരവധി മാരത്തണുകളില്‍ പരമേശ്വരന്‍ മൂത്തത് പങ്കെടുത്തിട്ടുണ്ട്. പന്ത്രണ്ടുവര്‍ഷമായി അത് തുടരുന്നു. പ്രായത്തിന്റെ അസ്വസ്തകളെ മറന്നു കൊണ്ട് മനസ്സില്‍ ഇപ്പോഴും ചെറുപ്പം സൂക്ഷിക്കുന്ന പരമേശ്വരന്‍ മാരത്തണിലെ താരങ്ങളില്‍ താരമായി.

മാരത്തണിനെത്തിയ മത്സരാര്‍ത്ഥികള്‍ക്കും, കാണികള്‍ക്കുമപ്പുറം ആശ്ചരത്തോടെയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുള്‍ക്കര്‍ പരമേശ്വരന്റെ പേര് അനൗണ്‍സ് ചെയ്തത്. ഈ വയസ്സിലും അദ്ദേഹത്തെ പോലുള്ളവരുടെ ആരോഗ്യം ഇത്രയും ബലവത്തായി കൊണ്ടുപോകാന്‍ സാധിക്കുന്നത് വലിയ കാര്യമാണെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

ഫാമിലി മാരത്തണില്‍ പങ്കെടുത്ത പരമേശ്വരന് പക്ഷെ നൂറ്റിയൊന്ന് വര്‍ഷത്തെ ജീവിതഓട്ടത്തില്‍ കൂട്ടിനാരെയും കൂട്ടാന്‍ പറ്റിയിട്ടില്ല. പക്ഷെ ജീവിതത്തില്‍ ഇതുവരെ ഏകനായി ഓടിയ പരമേശ്വരനൊപ്പം ഇന്നലെ ഓടാന്‍ ആയിരങ്ങളുണ്ടായിരുന്നു. സഹോദരങ്ങളുടെ ജീവിതങ്ങള്‍ക്ക് താങ്ങായി നിന്ന് പകുതി ഓടിക്കഴിഞ്ഞപ്പോഴാണ് താന്‍ ഒറ്റക്കാണെന്ന തോന്നലുണ്ടായത്. അപ്പോഴേക്കും കാലം ഏറെ കഴിഞ്ഞതിനാല്‍ വീണ്ടും ഒറ്റയ്ക്കായി. എങ്കിലും ശരീരത്തിനും മനസ്സിനും ഒരു ക്ഷീണവുമില്ല.

ചെറുപ്പത്തില്‍ എറണാകുളം ബോട്ടുജെട്ടിയിലെത്തിയ ഗാന്ധിജിയെ തൊട്ടതടക്കമുള്ള പഴയകാല ഓര്‍മ്മകള്‍ എല്ലാം ഇന്നുമുണ്ട്. ദിവസവും നാല് കിലോമീറ്റര്‍ നടക്കുന്ന പരമേശ്വരന്‍ മാരത്തണിലും ആവേശം കൈവിടുന്നില്ല. 80 വയസ്സുവരെ എറണാകുളം ശിവക്ഷേത്രത്തില്‍ കഴകം ജോലി ചെയ്തിരുന്നു. ആയുസ്സ് അനുവദിക്കുന്നിടത്തോളം ഓടാനുള്ള തയ്യാറെടുപ്പിലാണ് പരമേശ്വരന്‍ മുത്തത്. എങ്കിലും ചെറിയ പരിഭവങ്ങളൊക്കെയുണ്ട് അദ്ദേഹത്തിന്, മാരത്തണുകള്‍ക്ക് ഈ വയസ്സിലും പങ്കെടുക്കുന്ന തനിക്ക് വേണ്ട അംഗീകാരം കിട്ടിയില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. എറണാകുളം ബിടിഎച്ചിനടുത്ത് സഹോദരന്റെ മക്കള്‍ക്കൊപ്പമാണ് ഇപ്പോഴുള്ള ജീവിതം.