പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍! 

February 24, 2017, 6:20 pm
പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍! 
Sport News
Sport News
പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍! 

പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍! 

ഹൈദരാബാദ്: ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേത്രി ഇന്ത്യയുടെ പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു വാഗ്ദാനം ചെയ്ത പുതിയ ജോലി സിന്ധു സ്വീകരിച്ചു. സിന്ധുവിന്റെ അമ്മ വിജയയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

നിലവില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി ഭരത് പെട്രോളിയത്തിലെ ഡെപ്യൂട്ടി മാനേജറാണ് സിന്ധു.

നേരത്തെ ഒളിമ്പിക്‌സില്‍ വെള്ളി നേടിയതിന് പിന്നാലെ ആന്ധ്യ പ്രദേശ് സര്‍ക്കാരും തെലുങ്കാന സര്‍ക്കാരും സിന്ധുവിനെ ആദരിച്ചിരുന്നു. മൂന്ന് കോടി രൂപയാണ് ആന്ധ്യ സര്‍ക്കാര്‍ സിന്ധുവിന് നല്‍കിയത്. കൂടാതെ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് അന്ന് സിന്ധുവിന് ഗ്രൂപ്പ്-1 ഉദ്യോഗസ്ഥയായുള്ള ജോലിയും വാഗ്ദാനം ചെയ്തത്. ഇതാണ് സിന്ധു സ്വീകരിച്ചത്. അഞ്ച് വര്‍ഷത്തിനിടയില്‍ സിന്ധുവിന് ഐഎഎസ് ഉദ്യോഗസ്ഥയായി പ്രമോഷന്‍ നല്‍കുമെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെലുങ്കാന സര്‍ക്കാരാകട്ടെ അഞ്ച് കോടി രൂപയാണ് സിന്ധുവിന് അന്ന് സമ്മാനിച്ചത്. സിന്ധുവിന്റെ പരിശീലകന്‍ പുല്ലേലാ ഗോപീചന്ദിന് അന്‍പത് ലക്ഷം രൂപയും ബാഡ്മിന്റണ്‍ അക്കാഡമി തുടങ്ങാനുളള സ്ഥാലവും ആന്ധ്യാ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് പിവി സന്ധു.