‘ഒന്നാമത് എത്താത്തതിന് മാപ്പ്’; ആരാധകരോട് ക്ഷമ പറഞ്ഞും നന്ദി അറിയിച്ചും ബോള്‍ട്ടിന്റെ വീഡിയോ  

August 7, 2017, 4:54 pm
‘ഒന്നാമത് എത്താത്തതിന് മാപ്പ്’; ആരാധകരോട് ക്ഷമ പറഞ്ഞും നന്ദി അറിയിച്ചും ബോള്‍ട്ടിന്റെ വീഡിയോ  
Sport News
Sport News
‘ഒന്നാമത് എത്താത്തതിന് മാപ്പ്’; ആരാധകരോട് ക്ഷമ പറഞ്ഞും നന്ദി അറിയിച്ചും ബോള്‍ട്ടിന്റെ വീഡിയോ  

‘ഒന്നാമത് എത്താത്തതിന് മാപ്പ്’; ആരാധകരോട് ക്ഷമ പറഞ്ഞും നന്ദി അറിയിച്ചും ബോള്‍ട്ടിന്റെ വീഡിയോ  

ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ വിടവാങ്ങല്‍ മത്സരത്തില്‍ ഒന്നാമത് എത്താതതിന് ആരാധകരോട് മാപ്പ് പറഞ്ഞ് ട്രാക്ക് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. തന്റേത് ഒരു നീണ്ട കരിയറായിരുന്നെന്ന് പറഞ്ഞ ബോള്‍ട്ട് പിന്തുണച്ച് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

ജമൈക്കയില്‍ നിന്നും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും തന്റെ വിടവാങ്ങല്‍ മത്സരം കാണാനെത്തിയവര്‍ക്കും വേഗരാജാവ് കൃതഞ്ത അറിയിച്ചു. ബോള്‍ട്ടിന്റെ കാമുകി കാസി ബെന്നറ്റും 35 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉണ്ട്.

വിജയിക്കാനാവാത്തതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. എന്റെ പരമാവധി ഞാന്‍ ശ്രമിച്ചു. 
ഉസൈന്‍ ബോള്‍ട്ട്  

100 മീറ്റര്‍ ഓട്ടത്തില്‍ ഇതിഹാസത്തെ പിന്തള്ളി അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്ലിനാണ് ഒന്നാമനായത്. ആദ്യമായാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ബോള്‍ട്ടിനെ ഗാട്‌ലിന്‍ ഓടിത്തോല്‍പ്പിക്കുന്നത്. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് വെള്ളി നേടിയത്. ഒന്നാമതെത്തിയ ഗാട്ലിന്‍ 9.92 സെക്കന്റാണ് കുറിച്ചത്. കോള്‍മാന്‍ 9.94 സെക്കന്റ് കുറിച്ചു. 9.95 സെക്കന്റായിരുന്നു ബോള്‍ട്ടിന്റെ സമയം. മോശം തുടക്കമാണ് ഒരു പതിറ്റാണ്ടോളം സ്പ്രിന്റ് രാജാവായിരുന്ന ജമൈക്കന്‍ താരത്തിന് വിടവാങ്ങല്‍ മത്സരത്തിലെ സ്വര്‍ണം നഷ്ടമാക്കിയത്.